Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ അമീറും ഉക്രൈൻ പ്രസിഡന്റും ഫോൺ സംഭാഷണം നടത്തി

February 24, 2022

February 24, 2022

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയെ ഉക്രൈൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്‌കി ഫോൺ വഴി ബന്ധപ്പെട്ടതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയുമായി നടക്കുന്ന പ്രശ്നങ്ങളുടെ വിശദവിവരങ്ങൾ ഉക്രൈൻ പ്രസിഡന്റ് അമീറിന് കൈമാറി. 

ഇരുപക്ഷങ്ങളും സമാധാനപൂർണമായ നിലപാടുകൾ സ്വീകരിക്കാൻ ശ്രമിക്കണമെന്നും, ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പ്രാധാന്യം നൽകണമെന്നും അമീർ അഭ്യർത്ഥിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ നിരന്തരം ശ്രമിക്കണമെന്നും അമീർ ഉക്രേനിയൻ പ്രസിഡന്റിനോട്‌ ഉപദേശിച്ചു. ഉക്രൈന് പിന്തുണയേകുന്ന അമേരിക്കയുമായി ഖത്തറിന് മികച്ച ബന്ധമുള്ളതിനാൽ, വിഷയത്തിൽ ഖത്തർ ഉക്രൈന് അനുകൂല നിലപാടുകൾ സ്വീകരിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.


Latest Related News