Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിനെ അമേരിക്കയുടെ നോൺ നാറ്റോ സഖ്യകക്ഷി ആക്കുമെന്ന് ബൈഡൻ

February 01, 2022

February 01, 2022

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്തത്.ഖത്തറുമായി കഴിഞ്ഞ 50 വർഷമായി മികച്ച ബന്ധമാണ് രാജ്യത്തിനുള്ളതെന്നും, ഖത്തർ സഖ്യകക്ഷിക്ക് സമാനമാണെന്നുമാണ് ബൈഡൻ അഭിപ്രായപ്പെട്ടത്.

ബോയിങ് വിമാനക്കമ്പനിയുമായി 20 ബില്യൺ അമേരിക്കൻ ഡോളറിന്റെ ഉടമ്പടിയിൽ ഖത്തർ അമീർ ഒപ്പുവെക്കുകയും ചെയ്തു. ഇതുവഴി ആയിരക്കണക്കിന് അമേരിക്കക്കാർക്ക് തൊഴിൽ അവസരം ലഭിക്കും. മിഡിൽ ഈസ്റ്റ് മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താനുള്ള നീക്കങ്ങളായിരുന്നു മീറ്റിങ്ങിലെ മുഖ്യ അജണ്ടകളിൽ ഒന്ന്. അഫ്ഗാനിലെ ജനങ്ങൾക്ക് വേണ്ടി സ്വീകരിക്കേണ്ട നയങ്ങൾ, അന്താരാഷ്ട്ര തലത്തിലെ ഇന്ധന വിതരണം എന്നിവയും ചർച്ചയുടെ ഭാഗമായി.


Latest Related News