Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
അമീർ കപ്പ് ഫൈനലിന് ഖത്തറൊരുങ്ങി, മത്സരം മാർച്ച്‌ 18 ന്

March 10, 2022

March 10, 2022

ദോഹ : ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഫുട്‍ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ, ഈ വർഷത്തെ വിജയികളെ മാർച്ച്‌ 18 ന് അറിയാം. ലോകകപ്പിനായി സജ്ജമാക്കിയ വേദികളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. മാർച്ച്‌ 14 ന് നടക്കുന്ന സെമിഫൈനൽ പോരാട്ടങ്ങൾക്കൊടുവിലാണ് ഫൈനൽ ചിത്രം തെളിയുക. അൽ സദ്ദ്, അൽ വക്ര, അൽ ഗറാഫ, അൽ ദുഹൈൽ എന്നീ ടീമുകളാണ് അവസാന നാലിലുള്ളത്.

പരമാവധി ശേഷിയുടെ 75 ശതമാനം കാണികൾക്കാണ് ഫൈനലിൽ പ്രവേശനം നൽകുക. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കും, ഒൻപത് മാസത്തിൽ കുറയാത്ത കാലപരിധിക്ക് മുൻപായി കോവിഡിൽ നിന്ന് മുക്തി നേടിയവർക്കുമാണ് ടിക്കറ്റുകൾ ലഭിക്കുക. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, വാക്സിനേഷന് പകരം, 24 മണിക്കൂർ മുൻപെങ്കിലും എടുത്ത റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഹാജരാക്കിയാൽ മതി. 10 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ഖത്തർ ഫുട്‍ബോൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടിക്കറ്റിന് അപേക്ഷിക്കാം.


Latest Related News