Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തർ ലോകകപ്പ് നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

August 10, 2022

August 10, 2022

ദോഹ : 2022 ലെ ഖത്തർ ഫിഫ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് തുടങ്ങാനുള്ള ആലോചനകൾ പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഫിഫ ഭരണ സമിതിയുടെ അനുമതി ലഭിച്ചാൽ   ഉദ്ഘാടന ചടങ്ങും ആതിഥേയ രാജ്യമായ ഖത്തറിന്റെ ആദ്യ മത്സരവും നവംബർ 20ന് ഞായറാഴ്ച നടത്താൻ ആലോചിക്കുന്നതായാണ്  ചില അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് ചെയ്തത്.ചില പ്രമുഖ അമേരിക്കൻ മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.

നിലവിലുള്ള ഷെഡ്യുൾ പ്രകാരം നവംബർ 21 ന് ഇക്വഡോറിനെതിരായ ഖത്തറിന്റെ മത്സരത്തിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടത്താനാണ് തീരുമാനം. എന്നാൽ ഉൽഘാടന ചടങ്ങിന് മുമ്പ് രണ്ട് മത്സരങ്ങൾ നടക്കുന്ന അസാധാരണ സാഹചര്യം ഒഴിവാക്കാനാണ് തീരുമാനത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.സാധാരണയായി ഉത്ഘാടന ചടങ്ങിന് ശേഷമാണ് ആദ്യമത്സരത്തിന്റെ കിക്ക് ഓഫ് നടക്കാറുള്ളത്.

നവംബര് 21 ആദ്യ ദിനത്തിൽ സെനഗൽ-നെതർലൻഡ്‌സ്‌ തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാൽ ആതിഥേയ രാജ്യം ആദ്യ മത്സരത്തിൽ കളിക്കുന്നതാണ് കീഴ്‌വഴക്കം.അതിനാൽ ഖത്തറിന് മത്സരിക്കാൻ വേണ്ടിയാണ് ടൂർണമെന്റ് ഒരു ദിവസം നേരത്തേയാക്കുന്നത്. ഖത്തരും ഇക്വഡോറും തമ്മിലുള്ള മത്സരം നവംബർ 20 ഞായറാഴ്ച ഉദ്ഘാടന മത്സരമാക്കും.

അതേസമയം,തീരുമാനം നടപ്പിലാവണമെങ്കിൽ ഫിഫയുടെ ആറ് റീജിയണൽ കോൺഫെഡറേഷനുകളുടെ തലവന്മാരും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഈ പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്യേണ്ടതുണ്ട്,
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News