Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ കമ്പനികളെ സഹായിക്കാൻ ഓൺലൈൻ സർവീസ്

August 29, 2021

August 29, 2021

ദോഹ : സ്വകാര്യകമ്പനികൾക്ക് തങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ ക്രോഡീകരിക്കാൻ സൗകര്യമൊരുക്കി ഖത്തർ. ഖത്തർ ചേംബർ തയ്യാറാക്കിയ ഓൺലൈൻ സംവിധാനത്തിലൂടെ കമ്പനികൾക്ക് അവരുടെ എല്ലാ വിവരങ്ങളും ഇൻഡസ്ട്രിയൽ, കൊമേർഷ്യൽ ഡയറക്ടറികളിൽ ചേർക്കാൻ കഴിയും. ഡയറക്ടറിയിൽ നിലവിൽ ചേർത്ത വിവരങ്ങൾ തിരുത്താനും ഇതുവഴി കഴിയും.

വിദേശത്ത് നിന്നുള്ള നിക്ഷേപകർക്ക് കമ്പനികളുടെ പ്രവർത്തനനിലവാരം മനസിലാക്കി  നിക്ഷേപം നടത്താനും ഈ നീക്കം സഹായകമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിന്റെ ദേശീയ സമ്പദ് വ്യവസ്ഥയിൽ എത്രത്തോളം പങ്ക് സ്വകാര്യസ്ഥാപനങ്ങൾ വഹിക്കുന്നുണ്ടെന്ന് മനസിലാക്കാനും ഈ സംവിധാനം വഴി കഴിയുമെന്ന് ഖത്തർ ചേംബർ  ജനറൽ മാനേജർ സലീഹ് ബിൻ ഹമദ് അൽ ഷാർക്കി വ്യക്തമാക്കി. കമ്പനികൾക്ക് ആശയവിനിമയം നടത്താനും ഇതുവഴി കഴിയുമെന്നും, സാമ്പത്തിക, വ്യവസായ രംഗത്ത് ഇതിലൂടെ വിപ്ലവങ്ങൾ തന്നെ സാധ്യമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും ഷാർക്കി കൂട്ടിച്ചേർത്തു. പുതിയ സംവിധാനം വഴി കൃത്യമായ വിവരങ്ങൾ ചേർക്കുന്ന കമ്പനികൾക്ക് ചേംബറിന്റെ "വെരിഫൈഡ്" ടാഗ് ലഭിക്കും.


Latest Related News