Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ബലിപെരുന്നാൾ : ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മൂന്നു ദിവസം അവധി

July 06, 2022

July 06, 2022

അൻവർ പാലേരി
ദോഹ :ബലി പെരുന്നാൾ പ്രമാണിച്ച്  രാജ്യത്തെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.ഇതനുസരിച്ച് ജൂലായ് 10 ഞായറാഴ്ച മുതൽ ബാങ്കുകൾ,മണി എക്സ്ചേഞ്ചുകൾ,ഇൻഷുറൻസ് കമ്പനികൾ,ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ ജൂലായ് 12 ചൊവ്വാഴ്ച വരെ അവധിയായിരിക്കും.

അവധി ദിനങ്ങൾ കഴിഞ്ഞു ജൂലായ് 13 ബുധനാഴ്ച മുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ഒഴികെ,സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവധി ദിനങ്ങൾ നേരത്തെ അമീരി ദിവാൻ  പ്രഖ്യാപിച്ചിരുന്നു.മന്ത്രാലയങ്ങൾക്കും ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജൂലൈ 10 (ഞായറാഴ്ച) മുതൽ ജൂലൈ 14 (വ്യാഴാഴ്ച) വരെയാണ് പൊതുഅവധി നൽകിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News