Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹവാര്‍ ദ്വീപും സുബാറ കോട്ടയും: സമൂഹമാധ്യമങ്ങളിൽ ഖത്തര്‍ ബഹറൈന്‍ അവകാശത്തര്‍ക്കം രൂക്ഷമാകുന്നു

August 01, 2021

August 01, 2021

ദോഹ: ഖത്തറും ബഹ്‌റൈനും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ദ്വീപു തര്‍ക്കം വീണ്ടും ഓണ്‍ലൈനില്‍ ചര്‍ച്ചയാവുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയിലാണ് ചൂടേറിയ ചര്‍ച്ച നടക്കുന്നത്. ഹവാര്‍ ദ്വീപും അല്‍ സുബാറ കോട്ടയുമാണ് ചര്‍ച്ചാ വിഷയം.
ഖത്തറില്‍ ഹവാര്‍ ദ്വീപുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ട്വിറ്റര്‍ പോസ്റ്റുകള്‍ക്ക് പ്രതികരണമായി #Hawar Is  Bahraini   ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ ബഹറൈനികളുടെതായി ഉയര്‍ന്നത്. ട്വിറ്ററിലെ ഈ തര്‍ക്കം രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ അവകാശ വാദങ്ങളുടെ പ്രതിഫലനമാണ്.  ഖത്തറിന്റഎ ഭൂപരിധിയില്‍  നിന്ന് 1.9 കിലോമീറ്റര്‍ അകലെയാണ് ഹവാര്‍ ദ്വീപസമൂഹമെന്നാണ്് ബഹ്‌റൈന്‍ അധികാരികള്‍ പണ്ടേ അവകാശപ്പെട്ടിരുന്നു.ഖത്തറിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തിനടുത്തുള്ള അല്‍ സുബാറ കോട്ടയുടെ മോലും  ബഹ്‌റൈന്‍ അവകാശമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് അന്താരാഷ്ട്രതലത്തില്‍ ഖത്തര്‍ ഭൂമിയായി അംഗീകരിക്കപ്പെട്ടതാണ്. ഹവാര്‍  മാത്രമല്ല, ദില്‍മൂന്‍ ദ്വീപ് മുഴുവനും ഖത്തറിന്റെതാണെന്ന്  വിഷയത്തെ കുറിച്ച് പ്രതികരിച്ച ഖത്തര്‍ ഇന്റലിജന്‍സ് മുന്‍ ബ്രിഗേഡിയര്‍ ജനറല്‍ ശഹീന്‍ അല്‍ സുലൈത്തി പറഞ്ഞു. ഖത്തറിലെ ജനങ്ങളാണ് ബഹ്റൈനിലെ ഇറാനിയന്‍ ഭരണാധികാരിയായ നസറിനെ (നാസിര്‍ അല്‍ മദ്കൂര്‍) പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.  

 


Latest Related News