Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ പൊരിവെയിലത്തിരിക്കുന്ന പാറാവുകാരന്റെ ചിത്രം വൈറലായി,ലുസൈലിൽ എസി കാബിനൊരുക്കാൻ ശ്രമം

July 06, 2021

July 06, 2021

ദോഹ: 45 ഡിഗ്രി കൊടിയചൂടില്‍ കാവലിരിക്കുന്ന ലുസൈലിലെ സെക്യൂരിറ്റിക്കാരന്റെ ചിത്രം വൈറലായി.ഇതേതുടർന്ന് ജീവനക്കാരന് കൊടിയ ചൂടില്‍ നിന്നും രക്ഷ നല്‍കാന്‍ എയര്‍കണ്ടീഷന്‍ കാബിന്‍ നിര്‍മിച്ചു നല്‍കാന്‍ ഫണ്ട് സമാഹരിക്കാൻ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുകയാണ്. അത്യുഷ്ണ സയത്ത് ഈത്തപ്പനയുടെ ചുവട്ടില്‍ കസേരയിട്ട് ഇരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ചിത്രമാണ് ഇന്നലെ വൈറലായത്. രാജ്യത്ത് ഉഷ്ണകാലത്ത് തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും വിശ്രമിക്കാനുമുള്ള  സൗകര്യം ലഭിക്കുന്നതിനെക്കുറിച്ചുള്ള സജീവമായ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്.

സംഭവം ശ്രദ്ധയില്‍ പെട്ട ലുസൈല്‍ സിറ്റി അധികൃതരും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. 45 മുതല്‍ 50 ഡിഗ്രിവരേ ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസരമാണിത്. തൊഴിലാളികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്ക് പിഴയുള്‍പ്പെടെയുള്ള കാര്യങ്ങളും നല്‍കി അധികൃതര്‍  ജാഗ്രതപാലിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക


Latest Related News