Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
"ഫ്രീ അഹമ്മദ് മനാസ്ര" : ഏഴ് വർഷമായി ഇസ്രയേലി ജയിലിൽ കഴിയുന്ന ഫലസ്തീൻ ബാലനുവേണ്ടി ലോകമെങ്ങും പ്രതിഷേധം

April 09, 2022

April 09, 2022

അജു അഷറഫ് 

ഇസ്രയേലിന്റെ ക്രൂരതകളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നായി മാറുകയാണ് അഹമ്മദ് മനാസ്ര എന്ന 20 വയസുകാരൻ. ഏഴ് വർഷം മുൻപ്, കേവലം 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മനാസ്രയെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഈ യുവാവിനെ വിട്ടയക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. തന്റെ കൗമാരത്തിന്റെ സുന്ദരവർഷങ്ങൾ ജയിലഴിക്കുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന മനാസ്രയുടെ മോചനത്തിനായി ഒന്നിക്കുകയാണ് ഓൺലൈൻ ലോകം.


2015 ലാണ് അഹമ്മദ് മനാസ്ര ഇസ്രായേൽ പോലീസിന്റെ കയ്യിലകപ്പെടുന്നത്. തന്റെ പതിനഞ്ചുവയസുകാരനായ ബന്ധുവിനൊപ്പം ചേർന്ന് ഇസ്രായേൽ സൈന്യത്തിലെ രണ്ട് പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു മനാസ്രയ്ക്ക് മേൽ ചുമത്തിയ കുറ്റം. സഹോദരനെ വെടിവെച്ചു കൊന്ന ഇസ്രായേലി പോലീസ് അഹമ്മദിനെ കാറിടിപ്പിച്ച് കൊല്ലാനും ശ്രമിച്ചു. അപകടത്തെ തരണം ചെയ്ത അഹമ്മദിനെ അതിക്രൂരയമായി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തനിക്കൊന്നും ഓർമയില്ലെന്ന് പറഞ്ഞ് വാവിട്ടുകരയുന്ന ബാലന് നേരെ ഇസ്രായേൽ പോലീസ് തുടരെ ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെ നാൾ നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിൽ 12 വർഷത്തെ തടവ് ശിക്ഷയാണ് ഇസ്രായേൽ അഹമ്മദിന് വിധിച്ചത്. ഒപ്പം 47200 ഡോളർ പിഴ അടക്കാനും കല്പിച്ചു. 

അഹമ്മദിനെ ഇനിയും വേട്ടയാടരുതെന്നും, ഫലസ്തീനിലേക്ക് വിടണമെന്നും ആവശ്യമുയർത്തി, ഫ്രീ അഹമ്മദ് മനാസ്ര എന്ന ഹാഷ്ടാഗോടെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അലയടിക്കുകയാണ്. മനുഷ്യാവകാശത്തിന്റെ സകലസീമകളും ലംഘിച്ച കേസാണിതെന്നും, ഇനിയെങ്കിലും അഹമ്മദിനെ മോചിപ്പിക്കാനെന്നുമാണ് ഇവരുടെ ആവശ്യം. മനാസ്രയുടെ വിമോചനത്തിനായി നടത്തുന്ന ഒപ്പുശേഖരണത്തിൽ ഇതുവരെ മുപ്പതുനായിരം ആളുകൾ പങ്കുചേർന്നുകഴിഞ്ഞു. ഏപ്രിൽ 13 ന് വിഷയത്തിൽ ഇസ്രായേൽ കോടതി അപ്പീൽ പരിഗണിക്കും. വിധി അനൂകൂലമാവുമെന്ന പ്രതീക്ഷയിലാണ് ലോകം.


Latest Related News