Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
'കർണ്ണാടകയിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം', അമേരിക്കയിലും പ്രതിഷേധം ശക്തം

February 12, 2022

February 12, 2022

ന്യൂയോർക്ക് : വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കർണ്ണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലും പ്രതിഷേധമുയരുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അന്തരാഷ്ട്ര സംഘടനയായ ഐ.ആർ.എഫ് ആണ് അമേരിക്കയിൽ പ്രതിഷേധമുയർത്തിയത്. വനിതകളെയും പെൺകുട്ടികളെയും അരികുവത്കരിക്കാനുള്ള നയമാണിതെന്നും ഐ.ആർ.എഫ് ആരോപിച്ചു. നേരത്തേ ഖത്തറിലും കർണാടകയിലെ പുതിയ നിയമത്തിനെതിരെ പ്രതിഷേധപരിപാടികൾ നടന്നിരുന്നു. 

'ഒരു മതത്തിൽ വിശ്വസിക്കുന്ന വ്യക്തിക്ക് ആ മതം അനുശാസിക്കുന്ന വസ്ത്രരീതി പിന്തുടരാനുള്ള അവകാശമുണ്ട്. അതിനെ ഹനിക്കാൻ കർണാടക ഗവണ്മെന്റ് ശ്രമിക്കരുത്'- ഐ.ആർ. എഫ് അംബാസിഡറായ റഷാദ് ഹുസൈൻ ട്വിറ്ററിൽ കുറിച്ചു. ഇടക്കാല ഉത്തരവിലൂടെ കർണ്ണാടക ഹൈക്കോടതിയും ഹിജാബ് വിലക്കിനെ ന്യായീകരിച്ചു രംഗത്തെത്തിയിരുന്നു. വിഷയം പഠിക്കാൻ കൂടുതൽ സമയം വേണമെന്നും മൂന്നംഗ ബെഞ്ച് കോടതിയിൽ വാദിച്ചു. ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് ഫെബ്രുവരി 8 മുതൽ അടച്ചിട്ട കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫെബ്രുവരി 14 നാണ് വീണ്ടും തുറക്കുക. അന്തിമ വിധി വരുന്നത് വരെ ഹിജാബ് ധരിക്കരുതെന്നാണ് കോടതിയുടെ നിർദേശം.


Latest Related News