Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സംസ്ഥാനത്ത് കെ. റെയിൽ വിരുദ്ധ സമരം ശക്തിയാർജ്ജിക്കുന്നു, വിവിധ ജില്ലകളിൽ പ്രതിഷേധം

March 21, 2022

March 21, 2022

സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന, അതിവേഗ റെയിൽ പദ്ധതിയായ കെ.റെയിലിനെതിരെ സംസ്ഥാനത്തുടനീളം പ്രക്ഷോഭം കനക്കുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പ്രതിഷേധം ശക്തി പ്രാപിച്ചത്. പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് സമരമുഖത്ത് സജീവമായുണ്ട്. 

കോട്ടയത്ത് നട്ടാശേരിയിലും, മലപ്പുറം തിരുന്നാവായയിലും കല്ലിടൽ നടപടികൾ താൽകാലികമായി നിർത്തിവെക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ ജനം, സംഘടിച്ച് പ്രതിഷേധിച്ചതോടെയാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്. കോഴിക്കോട് മീഞ്ചന്തയിലും സമാന രീതിയിൽ ജനം പ്രതിധേഷമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് നാട്ടുകാർ പിഴുതുമാറ്റുകയും ചെയ്തു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, കല്ലുകൾ പിഴുതെറിയുന്നതിന്റെ പേരിൽ ജയിലിൽ പോവേണ്ടി വന്നാൽ അതിനും തയ്യാറാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. അതേസമയം, ചങ്ങനാശ്ശേരി സമരകേന്ദ്രമാക്കി, ഇടതുപക്ഷത്തെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കല്ല് പിഴുതത് കൊണ്ട് കെ.റെയിൽ ഇല്ലാതാവില്ലെന്നും കോടിയേരി തുറന്നടിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.


Latest Related News