Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ ലോകകപ്പിന് ഒരു ഓർമ്മപ്പുസ്തകം,'ലെഗസി' പ്രകാശനം ചെയ്തു

May 17, 2023

May 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തര്‍ ലോകകപ്പിന്റെ ഓര്‍മ്മകളിലേക്ക് ഫുട്‌ബോള്‍ ആരാധകരെ തിരികെ കൊണ്ടുപോകുന്ന ചിത്രങ്ങളുടെ ഓര്‍മ്മ പുസ്തകം 'ലെഗസി' പ്രകാശനം ചെയ്തു. ദോഹ വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ അര്‍ജന്റീനിയന്‍ അംബാസിഡര്‍ ഗിലര്‍മൊ നിക്കോളസാണ് പ്രകാശന കർമം നിർവഹിച്ചത്.ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തറിനുള്ള ഉപഹാരമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ  പ്രമുഖ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓര്‍മ്മ പുസ്തകം പുറത്തിറക്കിയത്.

160 പേജുള്ള പുസ്‌കത്തിലുടനീളം ലോകകപ്പുമായി ബന്ധപ്പെട്ട 2010 ഡിസംബര്‍ മുതലുള്ള അവിസ്മരണീയമായ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.പുസ്തകം  ഖത്തറിനും അര്‍ജന്റീനയ്ക്കും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് ഗിലര്‍മൊ നിക്കോളാസ് അഭിപ്രായപ്പെട്ടു. ഗാലറിയും കളികളും ഫാന്‍ സോണുകളും ചിത്രങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുന്ന പുസ്തകം ഖത്തര്‍ ലോകകപ്പിന്റെ ഓര്‍മ്മകള്‍ അടുത്ത തലമുറയിലേക്കും പകര്‍ന്നു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒളിംപിക് മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല അല്‍ മുല്ല പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ 2-3-1 ഖത്തര്‍ ഒളിംപിക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലെഗസി എഡിറ്റര്‍ റഈസ് അഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. ലോകകപ്പ് കാലത്തെ ഖത്തര്‍ അനുഭവങ്ങള്‍ ഒരിക്കല്‍ കൂടി ആസ്വാദകരിലേക്ക് എത്തിക്കുകയായിരുന്നു പുസ്തകത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ലോകകപ്പ് സംഘാടക സമിതിയുടെ മീഡിയ കണ്‍സള്‍ട്ടന്റുമായിരുന്ന ഡി രവികുമാര്‍, ഖത്താറ പബ്ലിഷിംഗ് ഹൗസ് മാനേജിംഗ് എഡിറ്റര്‍ ഹുസൈന്‍ അഹമ്മദ്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവസ് ബാവ, ഐ സി സി പ്രസിഡന്റ് മണികണഠന്‍, ഇന്ത്യൻ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകൾ നേർന്നു. ഫൈസല്‍ കരട്ടിയാട്ടില്‍ സ്വാഗതം പറഞ്ഞു. യു ഹുസൈന്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News