Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇട്ട് 3000 റിയാൽ സ്വന്തമാക്കാം, ഫോട്ടോഗ്രാഫി മത്സരവുമായി ഖത്തറിലെ മുഷെയ്രിബ് മ്യൂസിയം

January 22, 2022

January 22, 2022

ദോഹ : കുട്ടികൾക്കായി പ്രത്യേക ഫോട്ടോഗ്രഫി മത്സരവുമായി മുഷെയ്രിബ് മ്യൂസിയം. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുമായി കൈകോർത്ത് നടത്തുന്ന മത്സരത്തിൽ 14 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒന്നാമതെത്തുന്ന കുട്ടിക്ക് 3000 റിയാലാണ് സമ്മാനമായി ലഭിക്കുക. 


രണ്ട് മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 2000, 1000 റിയാലും ലഭിക്കും. ഇൻസ്റ്റ ഗ്രാം അക്കൗണ്ടിൽ #IamAware2022 എന്ന ഹാഷ് ടാഗോടെ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.  "സ്വാതന്ത്ര്യം" എന്ന ആശയത്തോട് നീതിപുലർത്തുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പോസ്റ്റ് ചെയ്യേണ്ടത്. ഫെബ്രുവരി 2 വരെ നീളുന്ന 'ആർട്ട് ഓഫ് ഫ്രീഡം' എന്ന പ്രദർശനത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 31 മുൻപ് അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളെയാണ് പരിഗണിക്കുകയെന്ന് സംഘാടകർ അറിയിച്ചു.


Latest Related News