Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇക്കൊല്ലം പ്രതീക്ഷിക്കുന്നത് 54 ബില്യൺ ഡോളറിന്റെ കച്ചവടമെന്ന് ഫൈസർ സി.ഇ.ഒ

February 09, 2022

February 09, 2022

ന്യൂയോർക്ക് : ലോകത്തെമ്പാടുമായി ഈ വർഷം 54 ബില്യൺ ഡോളറിന്റെ കച്ചവടം പ്രതീക്ഷിക്കുന്നതായി ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗള. അതേസമയം, ഓഹരി വിദഗ്ദർ കണക്കുകൂട്ടിയതിനേക്കാൾ കുറഞ്ഞ തുകയാണിത്. സി.ഇ.ഒ.യുടെ പ്രസ്താവനയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഫൈസറിന്റെ കോവിഡ് വാക്സിന് ലോകത്തെങ്ങും പ്രചാരം ലഭിച്ചതിന് പിന്നാലെ, ഗുളിക രൂപത്തിലുള്ള കോവിഡ് പ്രതിരോധമരുന്ന് വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക തരംഗമായി മാറുമെന്ന ആത്മവിശ്വാസവും ഫൈസർ സി.ഇ.ഒ പങ്കുവെച്ചു. പാക്സ്ലോവിഡ് ഗുളികകളുടെ വില്പന കൂടി കണക്കിലെടുത്താണ് ഈ വർഷം 54 ബില്യൺ ഡോളറിന്റെ വില്പന നടക്കുമെന്ന് ഫൈസർ പ്രവചിച്ചത്. കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചവരുടെ കണക്കുകൾ മാത്രമേ എടുത്തിട്ടുള്ളൂ എന്നും, പാക്സ്ലോവിഡിന്റെ വിപണന സാധ്യത പ്രതീക്ഷിക്കുന്നതിലും കൂടുതലാവുമെന്നും ബൗള കൂട്ടിച്ചേർത്തു. അമേരിക്കയുമായി മാത്രം 20 മില്യൺ പാക്സ്ലോവിഡ് ഗുളികകളുടെ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഫൈസർ മേധാവി അറിയിച്ചു.


Latest Related News