Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
കാർഷിക മേഖലയിൽ ഖത്തർ കുതിക്കുന്നു,പഴങ്ങളും പച്ചക്കറികളും വിദേശത്തേക്ക് കയറ്റിഅയക്കാനുള്ള 'മെഗാ ഫാം' നിർമിക്കുന്നു.

June 23, 2022

June 23, 2022

ദോഹ:ഉപരോധത്തിന് പിന്നാലെ കാർഷിക മേഖലയിൽ വൻ വിപ്ലവത്തിന് തുടക്കമിട്ട ഖത്തർ പഴങ്ങളും പച്ചക്കറികളും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നു. ഇതിനായി വൻകിട കാർഷിക ഫാം തന്നെ നിർമിക്കാനൊരുങ്ങുകയാണ് രാജ്യം. പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാൻ കഴിയുന്ന തരത്തിൽ  ഖത്തറിൽ മെഗാ ഫാം നിർമിക്കുമെന്ന് ഇൻഫാം കമ്പനി സി.ഇ.ഓ എറേസ് ഗലോൻസ്ക കഴിഞ്ഞ ദിവസം ഖത്തർ സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.

ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ  ഇൻഫാം ആണ് ഗൾഫ് മേഖലയിൽ കാര്ഷികോത്പാദനത്തിൽ ചരിത്ര നേട്ടത്തിന് ഒരുങ്ങുന്നത്.ഫെർമിന്റെ പ്രവർത്തനം അടുത്തവർഷം തന്നെ തുടങ്ങുമെന്നും  'ഭക്ഷ്യ സുരക്ഷ അപകടത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഗലോൻസ്ക പറഞ്ഞു.

വിപ്ലവകരമായ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ കാലാവസ്ഥക്കനുയോജ്യമായ അത്യാധുനിക സാങ്കേതികവിദ്യയും വെർട്ടിക്കൽ ഫാർമിംഗും ഉപയോഗിക്കുന്നതിന് പുറമെ കയറ്റുമതി ചെയ്യാൻ അന്താരാഷ്‌ട്ര തലത്തിൽ നെറ്റ്‌വർക്ക് സ്ഥാപിക്കുമെന്നും കൃഷിയിൽ ഖത്തറിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കുമെന്നും ഇത് മറ്റു ഫാമുകൾക്കും കൃഷിക്കാർക്കും പ്രചോദനമാകുമെന്നും  അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ തക്കാളിയും സ്ട്രോബെറിയും മറ്റു പഴങ്ങളും ഉത്പാദിപ്പിക്കും.

കഴിഞ്ഞ വർഷം ഖത്തറിൽ 102,000 ടൺ പച്ചക്കറി ഉത്പാദിപ്പിച്ചിരുന്നു. ഈ വർഷം ഉൽപ്പാദനത്തിൽ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

പ്രകൃതി ദുരന്തവും വിലക്കയറ്റവും കാരണം ഭക്ഷ്യ സുരക്ഷയിൽ ലോകം വെല്ലുവിളി നേരിടുകയാണെന്ന് സെമിനാര് വിലയിരുത്തി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News