Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പുതിയ കോവിഡ് വകഭേദത്തിന്റെ ആഘാതം എണ്ണവിലയിലും, ഒരു ബാരൽ എണ്ണയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 10 ഡോളർ

November 27, 2021

November 27, 2021

ന്യൂയോർക്ക് : കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെ അന്താരാഷ്ട്രഎണ്ണവിലയിൽ വൻ തകർച്ച. 2020 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഒരുദിവസം കൊണ്ട് പത്തോളം ഡോളറിന്റെ വിലയിടിച്ചിൽ ഉണ്ടായത്. വിമാനസർവീസുകൾ നിർത്തിവെക്കപ്പെടുമെന്നും, അതുവഴി എണ്ണയ്ക്കുള്ള ഡിമാന്റ് കുറയുമെന്നും നിക്ഷേപകർ ഭയന്നതാണ് വിലയിടിവിന് കാരണം. 


ദക്ഷിണാഫ്രിക്കയിൽ പുതിയ വൈറസിനെ കണ്ടെത്തിയതിന് പിന്നാലെ അറബ് രാജ്യങ്ങളും അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും യാത്രാവിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ മാർക്കറ്റിലും, അന്താരാഷ്ട്രമാർക്കറ്റിലും എണ്ണവിലയിൽ പത്തോളം ഡോളറിന്റെ വിലയിടിവാണ് രേഖപ്പെടുത്തിയത്. ഒരു ബാരൽ ബ്രെന്റ് ക്രൂഡ് ഓയിലിന് നിലവിൽ 72.72 ഡോളറാണ് വില.


Latest Related News