Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കടുത്ത തൊണ്ടവേദനക്ക് കാരണം ഇതാണ്,ശ്വസന വ്യവസ്ഥയുടെ മുകൾഭാഗത്തെയാണ് ഒമിക്രോൺ ബാധിക്കുകയെന്ന് ലോകാരോഗ്യസംഘടന

January 05, 2022

January 05, 2022

ജനീവ : ലോകമെങ്ങും ഒമിക്രോൺ കോവിഡിന്റെ പ്രഹരശേഷി വർധിക്കവേ, നിർണായക കണ്ടെത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡിന്റെ ഈ പുതിയ വകഭേദം ശ്വസനവ്യവസ്ഥയുടെ മുകൾഭാഗത്തെ (trachea) ആണ് ബാധിക്കുക എന്ന് പഠനങ്ങളിൽ തെളിഞ്ഞതായി ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു. ഒമിക്രോൺ ബാധിച്ചവർക്ക് കടുത്ത തൊണ്ടവേദന അനുഭവപ്പെടുന്നതിന്റെ കാരണം ട്രക്കിയയിൽ ഉണ്ടാവുന്ന വൈറസ് ബാധയാണ്. 

"കോവിഡിന്റെ മറ്റ് വകഭേദങ്ങൾ ന്യൂമോണിയയിലേക്ക് നീങ്ങാൻ സാധ്യത കൂടുതലാണെങ്കിൽഒമിക്രോണിന് ഈ സാധ്യത വളരെ  കുറവാണ്, അതൊരു ശുഭവാർത്തയാണ്" സംഘടനയുടെ ഡോക്ടർ അബ്ദി മഹ്‌മൂദ്‌ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഗുരുതരമായ രോഗാവസ്ഥയിലേക്കെത്താൻ സാധ്യത കുറവാണെങ്കിലും, വ്യാപനശേഷി കൂടുതൽ ആയതിനാൽ കരുതൽ വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാക്സിനേഷൻ നിരക്ക് കുറവുള്ള രാജ്യങ്ങൾക്ക് ഒമിക്രോൺ വലിയ ഭീഷണി ആയേക്കും. ഒമിക്രോണിനായി പ്രത്യേക വാക്സിൻ വേണ്ടിവരുമോ എന്ന ചോദ്യത്തിന്, നിലവിൽ അത്തരമൊരു സാഹചര്യം ഇല്ലെന്നായിരുന്നു ഡോക്ടറുടെ  മറുപടി. വാക്സിൻ വേണമോ എന്ന തീരുമാനം ലോകരാജ്യങ്ങൾ ഒന്നിച്ചുചേർന്ന് എടുക്കേണ്ടതാണെന്നും അബ്ദി അഭിപ്രായപെട്ടു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News