Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡില്‍ മരിച്ച പ്രവാസിയുടെ പെണ്‍മക്കള്‍ക്ക് 25000 രൂപ,പ്രവാസി തണല്‍ പദ്ധതിക്ക് അപേക്ഷിക്കാം

August 03, 2021

August 03, 2021

ദുബായ് : ദുബൈ: കോവിഡ് ബാധിച്ച്‌ വിദേശത്തോ, സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും നോര്‍ക്കാ- റൂട്ട്സ് വഴി 25000 രൂപ ഒറ്റതവണ ധനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ക്ക് www.norkaroots.org വഴി അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

വരുമാന പരിധി ബാധകമല്ല. മരിച്ച രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട് , പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവിെന്‍റയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിെന്‍റ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്ബറില്‍ ബന്ധപ്പെടാം.


Latest Related News