Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
എനിക്കും നിങ്ങൾക്കും രണ്ടു നിയമങ്ങൾ പാടില്ല, കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവെച്ചു

January 23, 2022

January 23, 2022

ഓക്ക്ലാന്റ് : വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ കൊണ്ടും, കൃത്യതയാർന്ന നേതൃപാടവം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. അഭയാർഥികളോടുള്ള അനുഭാവപൂർണമായ സമീപനങ്ങളാലും, കോവിഡ് പ്രതിരോധത്തിലെ പിഴവുകളില്ലാത്ത പ്രകടനത്താലും വാർത്തകളിൽ നിറഞ്ഞുനിന്ന ജസീന്ത, വീണ്ടും ചർച്ചാ വിഷയമാവുകയാണ്. രാജ്യത്ത് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് സ്വന്തം വിവാഹം മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. 

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോർഡുമായുള്ള വിവാഹനിശ്ചയം 2019 ലാണ് നടന്നത്. 2022 ന്റെ തുടക്കത്തിൽ വിവാഹിതരാവുമെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ, ജനങ്ങൾ ജാഗ്രതയോടെ കോവിഡിനെ നേരിടുന്ന ഈ വേളയിൽ തന്റെ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസീന്ത പ്രഖ്യാപിക്കുകയായിരുന്നു. ഒൻപതോളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ന്യൂസിലാന്റിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാഹം മാറ്റിവെച്ച കാര്യവും ജസീന്ത പുറത്തുവിട്ടത്. അതേസമയം, റെഡ് അലേർട്ട് എന്നാൽ ലോക്ക് ഡൗൺ അല്ലെന്നും, ജനങ്ങൾ ജാഗരൂകരായിരിക്കാൻ വേണ്ടിയാണ് അലേർട്ട് പുറപ്പെടുവിച്ചതെന്നും ജസീന്ത ആർഡൻ കൂട്ടിച്ചേർത്തു.


Latest Related News