Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വിദേശത്ത് നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ, രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രം ആർ.ടി.പി.സി.ആർ പരിശോധന

February 05, 2022

February 05, 2022

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശത്ത് നിന്നും വരുന്ന യാത്രികർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചു. പുതിയ സർക്കുലർ പ്രകാരം,   കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ സ്വയം രോഗനിരീക്ഷണം നടത്തണം. 

രോഗലക്ഷണങ്ങൾ ദൃശ്യമാണ് എങ്കിൽ ഇവർ ആർ.ടി.പീ.സീ.ആർ പരിശോധന നടത്തണം.  വിമാനത്താവളങ്ങളിൽ നിർബന്ധ പരിശോധന ഉണ്ടാവില്ലെങ്കിലും, രണ്ട് ശതമാനം യാത്രക്കാർക്ക് റാൻഡം പരിശോധന നടത്തും. ഇവർ ആരൊക്കെ എന്ന് തീരുമാനിക്കേണ്ടത് എയർലൈൻ ജീവനക്കാരുടെ ചുമതലയാണ്. ഈ പരിശോധനയുടെ ചെലവ് കേരളം വഹിക്കും. നാട്ടിലെത്തിയ ശേഷം  ഏഴ് ദിവസമാണ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കേണ്ടതെന്നും, ഈ കാലയളവിൽ ആളുകളുമായി ഇടപഴകാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


Latest Related News