Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഫുട്‍ബോൾ ഭ്രാന്തെന്ന് ഇക്കണോമിക് ടൈംസ്,നാജി നൗഷിക്ക് പെരിന്തൽമണ്ണ ടീ ടൈമിൽ ഗംഭീര സ്വീകരണം

October 21, 2022

October 21, 2022

അൻവർ പാലേരി
ദോഹ :ഖത്തർ ലോകകപ്പ് കാണാൻ ജീപ്പ് ഒടിച്ച് ഖത്തറിലേക്ക് പുറപ്പെട്ട വ്ലോഗറും മാഹിക്കാരിയുമായ നാജി നൗഷിക്ക് നാവിൻ തുമ്പിലൂടെ ഖത്തർ ജനതയുടെ മനസ്സുകീഴടക്കിയ ടീടൈം മലപ്പുറത്ത് ഗംഭീര സ്വീകരണം ഒരുക്കി.പെരിന്തൽമണ്ണയിലെ ടീ ടൈം മാനേജ്‌മെന്റും ജീവനക്കാരും ചേർന്നാണ് ഖത്തറിലേക്ക് പോകുന്ന നാജിക്ക് സ്വീകരണം ഒരുക്കിയത്.പെരിന്തൽമണ്ണയിലെ നിരവധി പ്രമുഖരും നാട്ടുകാരും നാജിയെ കാണാൻ ടീ ടൈമിൽ എത്തിയിരുന്നു.

ചലച്ചിത്ര നടി സ്രിന്ദ തുടര്‍യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു.

അഞ്ചു കുട്ടികളുടെ അമ്മയായ നാജിയുടെ ഖത്തറിലേക്കുള്ള യാത്ര ഇതിനോടകം വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്.'ഫുട്ബോളിനോട് ഭ്രാന്താണ്! അഞ്ച് കുട്ടികളുടെ അമ്മയായ മലയാളി അമ്മ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാണാൻ വാഹനം ഓടിച്ചു പോകുന്നു'എന്ന രസകരമായ തലക്കെട്ടോടെയാണ് ഇന്ത്യയിലെ പ്രമുഖ പത്രമായ ഇക്കണോമിക് ടൈംസ് ഈ വാർത്ത നൽകിയത്.( Mad about football! This Malayali mother of 5 set to drive to watch FIFA World Cup in Qatar)

മുംബൈ വരെ നാജി ഥാർ ജീപ്പിലാണ് യാത്ര ചെയ്യുന്നത്. തുടര്‍ന്ന് വാഹനവുമായി കപ്പലില്‍ ഒമാനിലെത്തും. അവിടെനിന്ന് ഇതേ വാഹനത്തില്‍ യു എ ഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബര്‍ ആദ്യം ഖത്തറിലെത്തും. മുന്‍പ് ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാംപിലും യാത്രചെയ്ത് എത്തിയിട്ടുണ്ട്. നാജി ഏഴുവര്‍ഷത്തോളം ഒമാനില്‍ ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളുമുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക
 


Latest Related News