Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ തൊഴിലാളികൾക്കുള്ള ഇഫ്താർ കിറ്റിനൊപ്പം കർവാ ബസുകളിൽ സൗജന്യ യാത്രക്കുള്ള സ്മാർട്ട് കാർഡുകളും നൽകുന്നു   

April 18, 2021

April 18, 2021

ദോഹ: റമദാനിൽ ഖത്തർ ചാരിറ്റി തൊഴിലാളികൾക്ക് നൽകുന്ന ഇഫ്താർ കിറ്റിനൊപ്പം കർവാ ബസുകളിൽ സൗജന്യമായി യാത്രചെയ്യുന്നതിനുള്ള സ്മാർട്ട് കാർഡും നൽകുന്നു. മുവാസലാത്തും ഖത്തര്‍ ചാരിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.. മുവാസലാത്ത് ഓപറേഷന്‍സ് മാനേജര്‍ നാസര്‍ മഹ്‌മൂദ് അല്‍ ശമ്മാരി റീചാര്‍ജ് ചെയ്യാവുന്ന കാര്‍ഡുകള്‍ ഖത്തര്‍ ചാരിറ്റി റിലേഷന്‍സ് ആന്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി മേധാവി അഹ്‌മദ് ഉമര്‍ അല്‍ ഷെറാവിക്ക് കൈമാറി.

ഖത്തറില്‍ കര്‍വയുടെ ബസ്സുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സാധാരണ തൊഴിലാളികളാണ്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഈ തൊഴിലാളികള്‍ക്ക് സൗജന്യമായി കാര്‍ഡ് ലഭിക്കുന്നത് വലിയൊരു ആശ്വാസമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

റമദാൻ അവസാനിക്കുന്നതുവരെ വിവിധ ലേബർ ക്യാമ്പുകളിൽ ഖത്തർ ചാരിറ്റി തൊഴിലാളികൾക്കായി ഇഫ്‌താഹ്‌റ കിറ്റ് വിതരണം ചെയ്യാറുണ്ട്.ഈ കിറ്റുകൾക്കൊപ്പമാണ് സ്മാർട്ട് കാർഡുകൾ നൽകുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News