Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മകൻ 10 വർഷമായി സിറിയൻ ജയിലിൽ, ഖത്തറിന്റെ സഹായമഭ്യർത്ഥിച്ച് മാതാവ്

January 30, 2022

January 30, 2022

ദോഹ : ഒരു പതിറ്റാണ്ടായി സിറിയൻ ജയിലിൽ കഴിയുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെ മാതാവ് ഖത്തറിന്റെ സഹായം തേടി. ഓസ്റ്റിൻ ടൈസ് എന്ന പത്രപ്രവർത്തകനാണ് സിറിയൻ ജയിലിൽ കഴിയുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നാളെ നടത്താനിരിക്കുന്ന ചർച്ചയിൽ ഓസ്റ്റിന്റെ കാര്യം പരിഗണിക്കുമെന്നാണ് മാതാവ് ഡെബ്ര ടൈസിന്റെ പ്രതീക്ഷ. 

2012 ഓഗസ്റ്റ് 13 നാണ് ഡമാസ്കസിലെ ദരായ പ്രവിശ്യയിൽ നിന്നും ഓസ്റ്റിനെ അറസ്റ്റ് ചെയ്തത്. സിറിയൻ ആഭ്യന്തര കലാപത്തിനിടെയായിരുന്നു അറസ്റ്റ്. ഓസ്റ്റിൻ പഠിച്ച ജോർജ് ടൗൺ ഫോറിൻ സർവീസ് യൂണിവേഴ്സിറ്റിക്ക് ഖത്തറിൽ ശാഖയുള്ളതിനാൽ, ഓസ്റ്റിനെ സഹായിക്കാൻ ഖത്തർ തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ഡെബ്ര അമേരിക്കൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകന്റെ വിഷയം അമേരിക്കയും ഗൗരവമായി എടുക്കണമെന്ന് ഡെബ്ര അഭ്യർത്ഥിച്ചു. ലോകത്തിന്റെ പല ഭാഗത്തുമുള്ള രാഷ്ട്രീയതടവുകാരെയും മാധ്യമപ്രവർത്തകരെയും മോചിപ്പിക്കുന്നതിൽ ഖത്തർ പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം, സിറിയയിലെ ബാഷർ അൽ അസ്സദിന്റെ ഭരണകൂടവുമായി ഖത്തറിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നതിനാൽ മാധ്യമപ്രവർത്തകന്റെ മോചനത്തിൽ ഖത്തർ ഇടപെട്ടേക്കില്ല. വിഷയത്തിൽ ഖത്തറും അമേരിക്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Latest Related News