Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അടുത്ത ഫിഫ ക്ലബ് ലോകകപ്പ് മൊറോക്കോയിൽ,ടീമുകളുടെ എണ്ണം 32 ആയി ഉയർത്തി

December 16, 2022

December 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2025 ഫിഫ ക്ലബ്ബ് ലോകകപ്പിന് മൊറോക്കോ വേദിയാകും.യുറോപ്യൻ ചാമ്പ്യൻ റയൽ മാഡ്രിഡ്, ദക്ഷിണ അമേരിക്കൻ ചാമ്പ്യൻ ഫ്ലെമെംഗോ, അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ കോൺകാകാഫ് ചാമ്പ്യൻസ് ലീഗ് ജേതാവായ സിയാറ്റിൽ സൗണ്ടേഴ്‌സ് ഉൾപെടെ 32 ടീമുകളാണ് ഫെബ്രുവരി 1 മുതൽ 11 വരെ നടക്കുന്ന ടൂർണമെന്റിൽ മത്സരിക്കുക.

ഖത്തറിൽ നടന്ന ലോകകപ്പ് സെമിഫൈനലിലേക്ക് ആവേശോജ്വലമായ പ്രവേശനത്തോടെ മൊറോക്കോ ആഗോള ഫുട്‍ബോൾ ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനം ഉറപ്പിച്ചതായി ഫിഫ ഭരണസമിതി വിലയിരുത്തി.ഖത്തറിൽ വെള്ളിയാഴ്ച ചേർന്ന വാർത്താ സമ്മേളനത്തിൽ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോയാണ് ഇക്കാര്യം അറിയിച്ചത്.

2021 ൽ 24 ടീമുകളുമായി  ചൈനയിൽ  നടക്കേണ്ടിയിരുന്ന ക്ലബ് ലോകകപ്പ്  കോവിഡ് പാൻഡെമിക് മൂലമുണ്ടായ ഷെഡ്യൂളിംഗ് പ്രശ്‌നങ്ങൾ കാരണം മാറ്റിവെക്കുകയായിരുന്നു.എന്നാൽ അടുത്ത ടൂർണമെന്റിൽ 32 ടീമുകൾ കളിക്കും.

ഇതിനിടെ, ശനിയാഴ്ച  നടക്കുന്ന ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.നാളെ വൈകുന്നേരം ഖത്തർ സമയം 6 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മൽസരം.ഞായറാഴ്ചയാണ് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News