Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
മാളുകളിൽ ഇനി മാസ്ക് വേണ്ട, ഖത്തറിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

March 30, 2022

March 30, 2022

ദോഹ : രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അമീരി ദിവാനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ കോവിഡ് അവലോകനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനി ഇളവുകൾ പ്രഖ്യാപിച്ചത്. പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് വിലയിരുത്തിയ മന്ത്രിസഭ, സുപ്രീം കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ടും വിശദമായി പഠിച്ചു. ഘട്ടം ഘട്ടമായി ജനജീവിതം സാധാരണ നിലയിലാക്കാനുള്ള നടപടികളുടെ ആദ്യപടിയായിട്ടാണ് ഇളവുകൾ നൽകുന്നതെന്നും മന്ത്രിസഭ അറിയിച്ചു. ഏപ്രിൽ രണ്ട് ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇളവുകൾ ഇവയാണ്. 

1. തുറസ്സായ സ്ഥലങ്ങളിലല്ലാത്ത പൊതു ഇടങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും, കോവിഡിൽ നിന്ന് അടുത്തിടെ മുക്തി നേടിയവർക്കും, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയില്ലെന്ന അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം അനുവദിക്കും. വാക്സിൻ എടുക്കാത്തവർക്ക് റാപിഡ് ആന്റിജൻ പരിശോധന നടത്തിയാൽ പ്രവേശനം അനുവദിക്കും. ഇത്തരക്കാരുടെ ആകെ എണ്ണം പരമാവധി ശേഷിയുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ല. ജിമ്മുകൾ, കോൺഫറൻസുകൾ, കായിക ടൂർണമെന്റുകൾ, എക്സിബിഷനുകൾ തുടങ്ങിയവയ്ക്ക് മേല്പറഞ്ഞ ഇളവുകൾ ബാധകമാണ്. പ്രവേശനത്തിന് 24 മണിക്കൂർ മുൻപെങ്കിലും എടുത്ത ആന്റിജൻ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. 

2. കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഇവന്റുകൾ തുടങ്ങിയവയ്ക്ക് മുൻപ് നൽകിയ ഇളവുകളിൽ മാറ്റമില്ല. 

3. പൊതു -സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി സ്ഥലത്ത് നേരിട്ടെത്തി ജോലി ചെയ്യാം. 

4. പൊതു -സ്വകാര്യ മേഖലയിലെ  വാക്സിനേഷൻ പൂർത്തിയാക്കാത്ത ജീവനക്കാർ ആഴ്ച്ചയിൽ ഒരിക്കൽ ആന്റിജൻ പരിശോധന നടത്തണം. കോവിഡിൽ നിന്ന് മുക്തി നേടിയവരും, വാക്സിനേഷൻ നേടിയവരും ഈ പരിശോധന നടത്തേണ്ടതില്ല. 

5. മാളുകളിൽ ഇനി മാസ്ക് ധരിക്കേണ്ടതില്ല. അതേസമയം അടച്ചിട്ട മറ്റ് പൊതു ഇടങ്ങളിൽ മാസ്ക് ധാരണം തുടരണം. മാളുകൾക്കുള്ളിലെ കടകൾക്ക് ഉള്ളിൽ നിൽക്കുമ്പോഴും മാസ്ക് ധരിക്കണം. ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന മുഴുവൻ ജീവനക്കാരും ജോലി സമയത്ത് മാസ്ക് ധരിക്കണം. 

6. വീട്ടിൽ നിന്നും ഏത് ആവശ്യത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴും ഇഹ്തിറാസ് അപ്ലികേഷൻ ആക്ടിവേറ്റ് ചെയ്യണമെന്ന നിബന്ധന തുടരും. 

7. വിവാഹപാർട്ടികൾ നടത്താൻ അനുമതി നൽകുന്നത് തുടരും. 

ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം തുടങ്ങിയവയ്ക്ക്, അവയുടെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ ആവശ്യമായ നിബന്ധനകൾ നടപ്പിലാക്കാനുള്ള അവകാശം ഉണ്ടെന്നും മന്ത്രിസഭ വ്യക്തമാക്കി.


Latest Related News