Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ നിന്ന് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ

March 24, 2022

March 24, 2022

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള   വിമാനസർവീസുകളുടെ എണ്ണം വർധിപ്പിച്ചു.അടുത്തയാഴ്‍ച മുതല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വരാനിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 540 ആയി ഉയരും.
 ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. ആഴ്‍ചയില്‍ 30 സര്‍വീസുകളാണ് ഷാര്‍ജയിലേക്കുള്ളത്. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബായ് എന്നിവിടങ്ങളിലേക്ക് ആഴ്‍ചയില്‍ 17 വീതം സര്‍വീസുകളുമുണ്ടാകും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ.

ഷാർജ - 30
ദോഹ - 18
മസ്‌കത്ത് - 17
ദുബായ് - 17
അബുദാബി - 11
ബഹ്‌റൈൻ - 7
കുവൈത്ത് - 4
റിയാദ് - 2
സലാല - 1

അന്താരാഷ്‍ട്ര വ്യോമ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ മാര്‍ച്ച് 27ന് അവസാനിക്കാനിരിക്കെ കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നിന്ന് അടുത്തയാഴ്‍ച മുതല്‍ ആഴ്‍ചയില്‍ 1190 സര്‍വീസുകളുണ്ടാകും. ഇപ്പോള്‍ ഇത് 848 ആണ്.

20 എയര്‍ലൈനുകള്‍ വിദേശത്തെ വിവിധ നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ നടത്തും. ഇവയില്‍ 16 എണ്ണവും വിദേശ എയര്‍ലൈനുകളാണ്.

ഇന്റിഗോ ആയിരിക്കും കൊച്ചിയില്‍ നിന്ന് ഏറ്റവുമധികം വിദേശ സര്‍വീസുകള്‍ നടത്തുക. ആഴ്‍ചയില്‍ 42 വിദേശ സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് അടുത്തയാഴ്‍ച മുതല്‍ ഇന്റിഗോയ്‍ക്കുള്ളത്. 38 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ബെര്‍ഹാദുമാണ് തൊട്ടുപിന്നില്‍. ഇത്തിഹാദ് - 21, എമിറേറ്റ്സ് - 14, ഒമാന്‍ എയര്‍ - 14, ഖത്തര്‍ എയര്‍വേയ്‍സ് - 14, സൗദി അറേബ്യന്‍ എയര്‍ലൈസന്‍സ് - 14, കുവൈത്ത് എയര്‍ലൈന്‍സ് - 8, തായ് എയര്‍ലൈന്‍സ് - 4, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് - 10, ഗള്‍ഫ് എയര്‍ - 7, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് - 7, സ്‍പ്ലൈസ്ജെറ്റ് - 6, ഫ്ലൈ ദുബൈ - 3 എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം.

ദുബൈയിലേക്കായിരിക്കും പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഏറ്റവുമധികം വിമാനങ്ങള്‍ പറക്കുക. ആഴ്‍ചയില്‍ 44 സര്‍വീസുകള്‍ ദുബൈയിലേക്കും 42 സര്‍വീസുകള്‍ അബുദാബിയിലേക്കുമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News