Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൈക്രോ ഹെൽത്ത് വിദ്യാഭ്യാസ രംഗത്തേക്ക്,മെഹർ അക്കാദമി കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു

February 20, 2022

February 20, 2022

കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് അക്കാഡമി ഫോർ ‍ ഹെല്‍ത്ത് എഡ്യുക്കേഷന്‍ ആന്‍ഡ് റിസെര്‍ച്ച് (MAHER) പ്രവര്‍ത്തനം ആരംഭിച്ചു. പൊറ്റമ്മല്‍ സൈന ആര്‍ക്കേഡില്‍ കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെയും, വിദേശങ്ങളിലെയും ഉന്നത ശ്രേണിയിലുള്ള സർവ്വകലാശാലകളുമായും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അഫിലിയേറ്റ് ചെയ്ത് ആരോഗ്യ സംബന്ധമായ വിവിധതരം കോഴ്സുകൾ നടത്തുന്നതോടൊപ്പം, മെഡിക്കല്‍ ഫ്രന്റ് ഓഫീസ്, ബേസിക്‌സ് ഓഫ് ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച്, ലാബ് മാനേജ്‌മെന്റ് മുതലായ മേഖലകളിൽ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും മഹെർ വഴി ലഭ്യമാവും. മെഡിക്കല്‍ പ്രഫഷണല്‍സിനുള്ള സ്‌കില്‍ ഡവലപ്‌മെന്റ്, ക്ലിനിക്കല്‍ ഡവലപ്‌മെന്റ്, ഫ്ലബോട്ടമിസ്റ്റ് ട്രെയ്‌നിംഗ്, സൈറ്റോജനറ്റിക്‌സ്, മോളിക്കുലാര്‍ ബയോളജി, ഹിസ്‌റ്റോപത്തോളജി തുടങ്ങിയ മറ്റു കോഴ്‌സുകളും മഹെറില്‍ ആരംഭിക്കും.

മഹെര്‍ അഡ്മിനിസ്ട്രേറ്റീവ് ഡയരക്റ്റര്‍ റഫീഖ് കമ്രാന്‍ അധ്യക്ഷനായിരുന്നു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഡയരക്റ്റര്‍ കെ.പി അബ്ദുല്‍ ജമാല്‍, ഡയരക്ടർ ഓഫ് ഓപ്പറേഷൻസ് നജീബ് യൂസുഫ്, ഓപ്പറേഷൻസ് മാനേജർ ഷൈജു സി, സി.എഫ്.ഒ പി.ജി ശിവന്‍, അബ്ദുൽ ഗഫൂര്‍, ഡോ. എം. ഫവാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News