Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഫുട്‍ബോൾ ലോകകപ്പ് : ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഖത്തർ

February 02, 2022

February 02, 2022

ദോഹ : 2022 നവംബറിൽ ലോകകപ്പ് ഫുട്‍ബോളിന് വേദി ഒരുക്കുന്ന ഖത്തറിൽ ആരോഗ്യമേഖല ടൂർണമെന്റിന്റെ എതിരേൽക്കാൻ സജ്ജമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടർ ഷെയ്ഖ് മുഹമ്മദ്‌ അൽ താനി അറിയിച്ചു. ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ രണ്ടാം സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വലിയ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ എല്ലാ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഖത്തർ വിശദമായി പഠിച്ചിട്ടുണ്ടെന്നും, ലോകകപ്പ് സമയത്ത് ഏറ്റവും മികച്ച ചികിത്സ തന്നെ ഏവർക്കും ലഭ്യമാക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം ഉണ്ടെന്നും അൽ താനി കൂട്ടിച്ചേർത്തു. പബ്ലിക്ക് ഹെൽത്ത് കോൺഫറൻസ് സംഘടിപ്പിക്കുന്നതിലൂടെ ഖത്തർ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കാര്യങ്ങളിൽ അറിവ് നേടാനും, ലോകകപ്പ് മുന്നൊരുക്കം മികച്ചതാക്കാനും കഴിയുമെന്നും അൽതാനി അഭിപ്രായപ്പെട്ടു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പബ്ലിക്ക് ഹെൽത്ത് കോൺഫറൻസിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറായ ടെഡ്‌റോസ് അഥനോമും പങ്കെടുക്കുന്നുണ്ട്.


Latest Related News