Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വിലക്കിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയാ വൺ

March 02, 2022

March 02, 2022

മീഡിയാവൺ ചാനലിന് സംപ്രേക്ഷണവിലക്ക് ഏർപ്പെടുത്തിയ നടപടി ശരിവച്ച ഹൈക്കോടതിക്കെതിരെ നൽകിയ അപ്പീൽ തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ തള്ളിയത്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും, കേരള പത്ര പ്രവർത്തക യൂണിയനും അടക്കമുള്ളവരാണ് അപ്പീൽ നൽകിയിരുന്നത്. അതേസമയം, നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും, സുപ്രീം കോടതിയെ സമീപിക്കുമെന്നും മീഡിയ വൺ മാനേജ്‌മെന്റ് വ്യക്തമാക്കി. 

കേന്ദ്രസർക്കാർ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. ജനുവരി 31 നാണ് കേന്ദ്രസർക്കാർ മീഡിയാ വൺ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഫെബ്രുവരി എട്ടിന് വിധിക്കെതിരെ നൽകിയ ഹരജികൾ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. പിന്നാലെയാണ് അപ്പീൽ ഹർജിയുമായി മീഡിയ വൺ,  ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്. മീഡിയ വണ്ണിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെയും, കേന്ദ്രസർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായി. മീഡിയ വണ്ണിന് വിലക്കേർപ്പെടുത്താൻ കാരണമായി പറയപ്പെടുന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുദ്ര വെച്ച കവറിലാണ് ഈ വിവരങ്ങൾ കേന്ദ്രം, സിംഗിൾ ബെഞ്ചിന് കൈമാറിയത്.


Latest Related News