Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
മമ്മൂട്ടിക്ക് കോവിഡ് : രോഗം സ്ഥിരീകരിച്ചത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെ

January 16, 2022

January 16, 2022

സിനിമാ താരം മമ്മൂട്ടിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കെ. മധു സംവിധാനം ചെയ്യുന്ന സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെ തൊണ്ടവേദനയും നേരിയ ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ചിത്രത്തിന്റെ ഷൂട്ടിങ് താൽകാലികമായി നിർത്തിവെച്ചു. രണ്ടാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തുടർന്നേക്കും.  

ലക്ഷണങ്ങൾ ഗുരുതരമല്ലെന്നും താരം പൂർണ ആരോഗ്യവാനാണെന്നും ചികിൽസിച്ച ഡോക്ടർമാർ അറിയിച്ചു. എസി ഫ്ളാറ്റിലെ അടച്ചിട്ട റൂമിലായിരുന്നു ഇന്നലെ ചിത്രീകരണമെന്നതിനാൽ, കൂടുതൽ പേരിലേക്ക് രോഗം പകർന്നിരിക്കാൻ സാധ്യതയുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് മമ്മൂട്ടി സിബിഐ ടീമിനൊപ്പം ചേർന്നത്.


Latest Related News