Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഖത്തറിൽ കൊഹ്‌ലിയെ കണ്ട അമ്പരപ്പിൽ മലയാളികൾ,ലോകകപ്പ് ഒരുക്കങ്ങൾ കണ്ട് താരം മടങ്ങി

August 24, 2022

August 24, 2022

ദോഹ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ സന്തോഷത്തിലാണ് ഖത്തറിലെ മലയാളികൾ. ഫുട്ബാളിനോടുള്ള ഇഷ്ടം ഹൃദയത്തിൽ സൂക്ഷിക്കുന്ന താരം കഴിഞ്ഞദിവസം ഖത്തറിലെത്തിയത് വലിയ വിളംബരങ്ങളൊന്നും ഇല്ലാതെയായിരുന്നു.ഒരു വീഡിയോയിൽ കൊഹ്‌ലി ഖത്തറിൽ എത്തിയതറിഞ്ഞു അദ്ദേഹത്തെ കാണാൻ കുറേസമയം അലഞ്ഞെങ്കിലും ഒടുവിൽ തിരിച്ചു പോകാനായി അദ്ദേഹം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നേരിൽ കണ്ടതെന്ന് നൗഫൽ കട്ടുപ്പാറ എന്ന ക്രിക്കറ്റ് ആരാധകൻ ന്യൂസ്‌റൂമിനോട് പറഞ്ഞു.

ലോക കപ്പ് ഫുട്ബാളിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറില്‍ ക്രിക്കറ്റ് താരം ഹ്രസ്വ സന്ദർശനം നടത്തിയത് എന്തിനാണെന്ന ആകാംക്ഷയിലാണ് ഇവർ.ചൊവ്വാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു കോഹ്ലിയുടെ വരവ്. ഖത്തര്‍ ടൂറിസം അതിഥിയായി ദുബൈയില്‍നിന്ന് എത്തിയ താരം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഹ്രസ്വ പര്യടനത്തിനിടയില്‍ ഖത്തര്‍ ഒളിമ്ബിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയവും താരം സന്ദര്‍ശിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരിക്കെ,ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തമായൊരു ടീമിനെ കളത്തിലിറക്കി കളിപ്പിച്ച താരംകൂടിയാണ് വിരാട്.
ഇന്നലെ രാവിലെ ദോഹയിൽ എത്തിയ കോഹ്ലി വൈകുന്നേരം ഏഴ് മണിക്ക് ഖത്തർ എയർവെയ്‌സ് വിമാനത്തിലാണ് മടങ്ങിയത്. വിമാനത്താവളത്തിലും മറ്റുമായി കോഹ്ലിയെ കാത്തിരുന്ന ആരാധകര്‍ സെല്‍ഫി പകര്‍ത്തിയും വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുമെല്ലാം സന്തോഷം പ്രകടിപ്പിച്ചു. താരത്തിന്‍റെ സന്ദര്‍ശനം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News