Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഇന്ത്യ-ഖത്തർ സാംസ്‌കാരിക സൗഹൃദം,ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ പ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി

November 29, 2021

November 29, 2021

ദോഹ : ഖത്തര്‍ സഹമന്ത്രിയും മുന്‍ സാസ്കാരിക മന്ത്രിയുമായ ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ പ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി.കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ കതാറ ജനറല്‍ സര്‍വിസ് വിഭാഗം മാനേജര്‍ ഹുസൈന്‍ അല്‍ ബാകിര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിന് കൈമാറിയാണ്  പ്രകാശനം നിര്‍വഹിച്ചത്.. അറബിയില്‍ പ്രസിദ്ധീകരിച്ച 'അലാ ഖദ്രി അഹ് ലില്‍ അസ്മ്' എന്ന പുസ്തകത്തിന്റെ ഏഴാമത്തെ ഭാഷ പരിഭാഷയാണ് മലയാളത്തില്‍ 'ഒരു അറബ് നയതന്ത്രജ്ഞെന്‍റ സാംസ്കാരിക വിചാരങ്ങള്‍' എന്ന പേരില്‍ പുറത്തിറങ്ങിയത്. ദോഹയിലെ എഴുത്തുകാരന്‍ ഹുസൈന്‍ കടന്നമണ്ണയാണ് വിവര്‍ത്തനം നടത്തിയത്.

ഇന്ത്യയും ഖത്തറും തമ്മിലെ നൂറ്റാണ്ടുകാലത്തിെന്‍റ സൗഹൃദ തുടര്‍ച്ചയാവും ഖത്തറിനെ അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ  മലയാള പരിഭാഷയെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. 'ഖത്തറിന്റെ  ചരിത്രവും വര്‍ത്തമാനവുമെല്ലാം കൂടുതല്‍ ഇന്ത്യക്കാരിലെത്താന്‍ പുസ്തകം സഹായിക്കും. ഇംഗ്ലീഷില്‍ നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകത്തിെന്‍റ വായനക്കാരനെന്ന നിലയില്‍, ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ ഗ്രന്ഥം കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടട്ടെയെന്ന് ആശംസിക്കുന്നു' -അംബാസഡര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിനും, അറിവു പങ്കുവെക്കലിനും അടിത്തറപാകുന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥകാരന്‍ ഹുസൈന്‍ കടന്നമണ്ണയെയും, പ്രസിദ്ധീകരിച്ച ഐ.പി.എച്ചിനെയും സി.ഐ.സിയെയും അഭിനന്ദിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.

ബി.സി മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പഞ്ചതന്ത്രകഥകള്‍ അറബിയിലേക്ക് ഉള്‍പ്പെടെ വിവര്‍ത്തനം ചെയ്യപ്പെട്ടത് മുതല്‍, ഇന്ത്യയും -അറബ് സംസ്കാരങ്ങളും തമ്മില്‍ ആശയ-വൈജ്ഞാനിക പങ്കുവെപ്പ് ഉണ്ടെന്നും, അതീവ സമ്പന്നമായ  നാഗരികതകളുടെയും സംസ്കാരങ്ങളുടെയും പശ്ചാത്തലമാണ് ഇന്ത്യയുടേതെന്നും  ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി പറഞ്ഞു.  ഐക്യരാഷ്ട്ര സഭ, യുനെസ്കോ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സ്ഥാനപതിയായും  മന്ത്രിയായും പ്രവര്‍ത്തിച്ച കാലങ്ങളിലെ രാഷ്ട്രീയ, നയതന്ത്ര, സാംസ്കാരിക, വിദ്യാഭ്യാസ, വാര്‍ത്താവിനിമയ മേഖലകളിലെ അനുഭവങ്ങളുടെ  പശ്ചാത്തലത്തിലുള്ള എഴുത്ത് എന്ന നിലയില്‍ തെന്‍റ ജീവതാനുഭവങ്ങള്‍ കൂടിയാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു.

വിവര്‍ത്തകന്‍ ഹുസൈന്‍ കടന്നമണ്ണ 'ഒരു അറബ്  പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. പ്രസാധകരായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ സംസാരിച്ചു. സി.ഐ.സി പ്രസിഡന്‍റും സംഘാടക സമിതി ചെയര്‍മാനുമായ കെ.ടി. അബ്ദുല്‍റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി.ഖത്തറിലെ മലയാളി എഴുത്തുകാരായ എം.എസ്. അബ്ദുല്‍ റസാഖ്, ഫസല്‍ റഹ്മാന്‍ കൊടുവള്ളി, ഡോ. താജുദ്ദീന്‍ വി. അലിയാര്‍, മുഹമ്മദലി ശാന്തപുരം, അമാനുല്ല വടക്കാങ്ങര, ഫൈസല്‍ അബൂബക്കര്‍, സലിം ഹമദാനി, ഹാരിസ് ബാലുശ്ശേരി എന്നിവരെ ചടങ്ങിൽ  ആദരിച്ചു. ഖത്തര്‍ ഓദേഴ്സ് ഫോറം പ്രസിഡന്‍റും സാംസ്കാരിക മന്ത്രാലയം ഡയറക്ടറുമായ മര്‍യം യാസിന്‍ അല്‍ ഹമ്മാദി, സാംസ്കാരിക മന്ത്രാലയം വിവര്‍ത്തന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ അല്‍കുവാരി, ഡോ. മഹ്മൂദ് അല്‍ മഹ്മൂദ്, സി.ഐ.സി മുന്‍ പ്രസിഡന്‍റും കൂടിയാലോചന സമിതി അംഗവുമായ കെ.സി. അബ്ദുല്‍ലത്തീഫ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ നഈമിയെ പ്രതിനിധീകരിച്ച്‌ ഡോ. അഹമ്മദ് ഇബ്രാഹിം ആശംസപ്രസംഗം നടത്തി. സി.എസ്.ആര്‍ ദോഹ ഡയറക്ടര്‍ അബ്ദുറഹ്മാന്‍ പുറക്കാട് നന്ദി പറഞ്ഞു. ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി, ടി.കെ. ഖാസിം എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗ്രന്ഥകാരെന്‍റ കൈയൊപ്പോടുകൂടിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News