Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ ഇന്നും വെടിനിർത്താൻ ധാരണ,ഇസ്രയേൽ ആക്രമണം മൂലം 80 ശതമാനം ഗസനിവാസികളും വീടുപേക്ഷിച്ചുപോയെന്ന് യു.എൻ

November 30, 2023

malayalam_news_truce_to_continue_next_24_ hours-newsroom

November 30, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ സിറ്റി / ദോഹ :ഗസയിൽ വെടിനിർത്തലിന്റെ ഏഴാം ദിവസവും തുടരാൻ ധാരണയായതായി റിപ്പോർട്ട്.ഇസ്രായേലും ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.വിട്ടയക്കേണ്ട ബന്ദികളുടെ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ അൽപം കൂടി സമയം വേണമെന്ന ധാരണയിലാണ് വെടി നിർത്തൽ ഇന്നത്തേക്ക് കൂടി നീട്ടാൻ ധാരണയായത്.

അതേസമയം,ബന്ദികളെ കൈമാറി വെടിനിർത്തൽ തുടരാൻ ഇസ്രായേൽ തയ്യാറാവുന്നില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന തുടർച്ചയായ ചർച്ചകൾക്കൊടുവിൽ ഒരു ദിവസം കൂടി വെടിനിർത്തൽ തുടരുമെന്ന് അൽപം മുമ്പ് പ്രഖ്യാപനം വന്നത്.വെടിനിർത്തൽ ചർച്ചകൾക്കായി മൊസാദ്,സി.ഐ.എ മേധാവികളും ദോഹയിൽ എത്തിയിരുന്നു.

ഇതിനിടെ, ഇസ്രയേൽ ആക്രമണം മൂലം 80 ശതമാനം ഗസനിവാസികളും വീടുപേക്ഷിച്ചുപോയെന്നും 45 ശതമാനം വീടുകൾ ബോംബാക്രമണങ്ങളിൽ തകർന്നെന്നും ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയിൽ പറഞ്ഞു. ഗസയിലേത് വലിയ മനുഷ്യദുരന്തമാണെന്നും ലോകം അതിനോടു മുഖംതിരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം, ബന്ദികളിലെ 10 മാസം പ്രായമുള്ള കുഞ്ഞും 4 വയസ്സുള്ള സഹോദരനും അവരുടെ അമ്മയും ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവിച്ചു. കഴിഞ്ഞദിവസങ്ങളിൽ ബന്ദികളായ സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചപ്പോൾ ഈ 3 പേരും ഉണ്ടായിരുന്നില്ല. ഇവരെക്കൂടി വിട്ടയയ്ക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചതിനു പിന്നാലെയാണു 3 പേരും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News