Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ

December 01, 2023

Gulf_Malayalam_News

December 01, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോര്‍ക്ക - കാനഡ റിക്രൂട്ട്മെന്റില്‍ നഴ്സുമാര്‍ക്ക് സ്പോട്ട് ഇന്റര്‍വ്യൂവിന് അവസരം. ഡിസംബര്‍ 2നും (ശനിയാഴ്ച) 4നുമാണ് (തിങ്കള്‍) സ്പോട്ട് അഭിമുഖങ്ങള്‍ക്ക് അവസരമുളളത്. ബി.എസ്.സി (നഴ്സിങ്)  ബിരുദമോ/പോസ്റ്റ് ബി.എസ് സി -യോ, GNM ഓ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്കാണ് സ്പോട്ട് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക. 

കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്മെന്റ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News