Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇനിയില്ല മായാജാലം, ഗോപിനാഥ് മുതുകാട് ജാലവിദ്യ പ്രകടനങ്ങൾ അവസാനിപ്പിക്കുന്നു

November 17, 2021

November 17, 2021

അജു അഷറഫ്

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും ജനകീയനായ മജീഷ്യനാരെന്ന ചോദ്യത്തിന്, രണ്ടാമതൊന്ന് ആലോചിക്കാതെ ആരും പറയുന്ന ഉത്തരമാണ് ഗോപിനാഥ് മുതുകാട്. സ്വതസിദ്ധമായ നിറചിരിയും, അപാരമായ കയ്യടക്കവുമായി വേദികളെ പുളകം കൊള്ളിക്കാറുള്ള ഗോപിനാഥ് മുതുകാട്, തന്റെ മായാജാലങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുതുകാട് ഈ തീരുമാനം അറിയിച്ചത്. നാലരപതിറ്റാണ്ടുകൾ നീണ്ടുനിന്ന മായാജാല കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 

പണം സ്വീകരിച്ചുള്ള മാജിക് പ്രകടനങ്ങൾ ഇനി നടത്തില്ലെന്ന് പ്രഖ്യാപിച്ച മുതുകാട്, ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ചെലവഴിക്കാനാണ് തനിക്ക് താൽപര്യമെന്നും കൂട്ടിച്ചേർത്തു. സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചെറിയ മാജിക് ഷോകൾ ഇനിയും നടത്തുമെന്നും മുതുകാട് അറിയിച്ചു. കഴിഞ്ഞ ഒന്നരവർഷക്കാലമായി 'ബീതോവൻ' എന്ന സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമായിരുന്ന മുതുകാട്, www.differentartcentre.com എന്ന പേരിൽ വിഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗ-കലാ വാസനകൾ വളർത്താൻ ഒരു വെബ്‌സൈറ്റിനും രൂപം നൽകിയിട്ടുണ്ട്.


Latest Related News