Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കടലിൽ കഴിച്ചുകൂട്ടിയത് 12 മണിക്കൂർ, ഹെലികോപ്ടർ അപകടത്തിൽ പെട്ട മഡഗാസ്കർ മന്ത്രി രക്ഷപ്പെട്ടു

December 22, 2021

December 22, 2021

മഡഗാസ്കർ : ഹെലികോപ്റ്റർ അപകടത്തിൽ അകപ്പെട്ട മഡഗാസ്കർ ആഭ്യന്തരമന്ത്രി സെർജ് ഗെല്ലെ അത്ഭുതകരമായി രക്ഷപ്പെട്ടു. കപ്പൽ അപകടം നടന്ന ഇടത്തേക്ക് രക്ഷാപ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കാൻ യാത്ര ചെയ്യവേ ആണ് മന്ത്രിയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഹെലികോപ്റ്റർ വടക്ക് കിഴക്കൻ കടലിൽ തകർന്ന് വീണത്. 


ഹെലികോപ്റ്റർ തകർന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മന്ത്രിക്കൊപ്പം മറ്റൊരു ഉദ്യോഗസ്ഥനും സുരക്ഷിതനായി തീരത്തെത്തിയതായി പോലീസ് അറിയിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. പന്ത്രണ്ട് മണിക്കൂറോളം കടലിൽ ചെലവഴിക്കേണ്ടിവന്നെങ്കിലും, തനിക്ക് പറയത്തക്ക പരിക്കുകൾ ഒന്നും തന്നെ ഇല്ലെന്ന് ഗെല്ലെ മാധ്യമങ്ങളോട് പറഞ്ഞു. 2018 ൽ ആണ് ഇദ്ദേഹം മന്ത്രി ആയി ചുമതല ഏറ്റത്.


Latest Related News