Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചരിത്രകാരൻ എം. ഗംഗാധരൻ അന്തരിച്ചു

February 08, 2022

February 08, 2022

മലപ്പുറം : പ്രശസ്ത ചരിത്രകാരൻ എം. ഗംഗാധരൻ അന്തരിച്ചു. 89 വയസായിരുന്നു. പരപ്പനങ്ങാടിയിലെ സ്വന്തം വസതിയിലായിരുന്നു  അന്ത്യം. രാഷ്ട്രീയ വിശകലനം, നിരൂപണം തുടങ്ങിയ നിരവധി മേഖലകളിൽ പ്രഗത്ഭനായിരുന്ന ഇദ്ദേഹം, രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. 

പി.കെ നാരായണൻ നായരുടെയും മുറ്റയിൽ പാറുക്കുട്ടി അമ്മയുടെയും മകനായി 1933 ലായിരുന്നു ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദം കരസ്ഥമാക്കുകയും, പിന്നീട് അധ്യാപന രംഗത്തേക്ക് കടക്കുകയും ചെയ്തു. കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലബാർ സമരത്തെ ആസ്പദമാക്കി നടത്തിയ ചരിത്ര പഠനത്തിലൂടെയാണ് ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ഗവ കോളേജിലും ചരിത്രാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.


Latest Related News