Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
കോവിഡ് വ്യാപനം കുറഞ്ഞു, ഖത്തറിലെ ലുസൈൽ ഡ്രൈവ് ത്രൂ സെന്റർ ഇന്ന് പ്രവർത്തനമവസാനിപ്പിക്കും

February 28, 2022

February 28, 2022

ദോഹ : രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ, ലുസൈൽ ഡ്രൈവ് ത്രൂ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനയ്ക്കും വാക്സിനേഷനുമുള്ള സൗകര്യമായിരുന്നു ഇവിടെ സജ്ജീകരിച്ചിരുന്നത്. ഇന്ന് രാത്രി ഒൻപത് മണിയോടെ കേന്ദ്രം അടച്ചുപൂട്ടും.

ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രത്തിലൂടെ ഒരുലക്ഷത്തിലധികം പേർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനും, കോവിഡ് പരിശോധന നടത്താനും അവസരം ലഭിച്ചു. ദിനംപ്രതി നടത്തേണ്ട കോവിഡ് പരിശോധനകളുടെ എണ്ണം ദിനംപ്രതി വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കേന്ദ്രം തുറക്കാൻ തീരുമാനിച്ചതെന്നും, സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയം ആയതിനാലാണ് കേന്ദ്രം അടയ്ക്കുന്നതെന്നും പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൾ മാലിക് വ്യക്തമാക്കി. ഖത്തറിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തുടർന്നും കോവിഡ് അനുബന്ധ സേവനങ്ങൾ നൽകും. വ്യാപാര-വ്യവസായ മേഖലയിൽ നിന്നുള്ളവർക്കായി ആരംഭിച്ച ബുഗാർനിലെ കേന്ദ്രവും പ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.


Latest Related News