Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നികുതി മദ്യഷാപ്പില്‍ കൊടുത്തെന്ന് യാത്രക്കാരന്‍: ടിക്കറ്റെടുക്കാത്ത മദ്യപന്റെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക്

July 03, 2021

July 03, 2021

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് കയറിയ വ്യക്തി ടിക്കെറ്റെടുത്തില്ല. മദ്യം വാങ്ങിയപ്പോള്‍ സര്‍ക്കാരിന് നികുതി കൊടുത്തിട്ടുണ്ടെന്നും അതിനാല്‍ ടിക്കറ്റെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വാദം. തര്‍ക്കമായപ്പോള്‍ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇറക്കിവിട്ടു. അരിശം മൂത്ത ഇയാള്‍ ബസിന് കല്ലെറിഞ്ഞു. പിന്‍ഭാഗത്തെ ചില്ല് തകര്‍ത്ത കല്ല് കണ്ടക്ടര്‍ സന്തോഷിന്റെ മുഖത്ത് കൊണ്ടു പരുക്കേറ്റു. കോഴിക്കോട്-പാലാ റൂട്ടിലോടുന്ന ബസിലാണ് സംഭവം. മലപ്പുറം പുത്തനത്താണിയില്‍ വച്ചാണ് സംഭവം. പുത്തനത്താണിയില്‍ നിന്നാണ് മദ്യപന്‍ ബസില്‍ കയറിയത്. ടിക്കറ്റെടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി. തുടര്‍ന്നായിരുന്നു വിചിത്ര വാദങ്ങളും ഇറക്കിവിടലും കല്ലേറുമെല്ലാം. ഇറക്കിവിട്ട ഉടനെ ഇയാള്‍ കല്ലെറിയുകയായിരുന്നു. കല്ലേറിന് പിന്നാലെ ബസ് നിര്‍ത്തി. യാത്രക്കാര്‍ ഇറങ്ങി കല്ലെറിഞ്ഞ വ്യക്തിയെ തിരഞ്ഞെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 


Latest Related News