Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
മലയാളികൾക്ക് അഭിമാനം,കോഴിക്കോട് മർക്കസ് വിദ്യാർത്ഥിയുടെ ഖുർആൻ പരായണ മത്സരം ഇന്ന് ദുബായിൽ

April 11, 2022

April 11, 2022

ദുബായ് :ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്  കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിസ് സൈനുല്‍ ആബിദിന്റെ പ്രകടനം ഇന്ന്. തിങ്കളാഴ്ച ദുബൈ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്‍റിഫിക് ഹാളിലാണ് മത്സരം നടക്കുന്നത്.ജാമിഅ മര്‍കസ് വിദ്യാര്‍ഥിയാണ് സൈനുൽ ആബിദ്.

രാത്രി 9.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യയെ കൂടാതെ യു കെ, ജോര്‍ദാന്‍, കോംഗോ ഡെമോക്രാറ്റിക്, ഇന്തോനേഷ്യ, മൗറീഷ്യസ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ആണ് പങ്കെടുക്കുന്നത്.

പ്രാഥമിക റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൈനുല്‍ ആബിദ് നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ ഒന്നാമതെത്തിയിട്ടുണ്ട്. 2021 ല്‍ താന്‍സാനിയയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ പങ്കെടുത്തിരുന്നു. മര്‍കസ് ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ഥിയായ സൈനുല്‍ ആബിദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.

ഈങ്ങാപ്പുഴ വലിയേരിയില്‍ അബ്ദുര്‍റഹ് മാന്‍- സക്കീന ദമ്ബതികളുടെ മകനാണ്. ദുബൈയിലെത്തിയ ഹാഫിള് സൈനുല്‍ ആബിദിനെ മര്‍കസ് ഭാരവാഹികളായ എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, യഹ്‌യ സഖാഫി ആലപ്പുഴ, നൗഫല്‍ നൂറാനി എന്നിവര്‍ സ്വീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News