Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോഴിക്കോട് കെ.എസ്.ആർ.ടി സമുച്ചയം അപകടഭീഷണിയിൽ,ബസ്സ്റ്റാൻഡ് മറ്റൊരിടത്തേക്ക് മാറ്റാൻ നീക്കം

October 08, 2021

October 08, 2021

കോഴിക്കോട്: കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയില്‍. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ട്.ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്സിന് നടത്തിപ്പിനായി വിട്ടുനല്‍കിയത്. എന്നാല്‍ നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.തുടര്‍ന്ന് കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതര്‍ അറിയിച്ചു.


Latest Related News