Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സുരക്ഷാഭീഷണി : പാക്കിസ്ഥാൻ ന്യൂസിലന്റ് ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചു

September 17, 2021

September 17, 2021

 


റാവൽപിണ്ടി : പാകിസ്ഥാനിൽ ഇന്ന് മുതൽ ആരംഭിക്കേണ്ടിയിരുന്ന ഏകദിന-ട്വന്റി ട്വന്റി പരമ്പരയിൽ നിന്നും ന്യൂസിലന്റ് പിന്മാറി. ആദ്യ ഏകദിനത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ ശേഷമാണ് തങ്ങൾ പരമ്പരയിൽ നിന്ന് പിന്മാറുകയാണ് എന്ന് ന്യൂസിലന്റ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. 

18 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കിവികൾ പാകിസ്ഥാനിൽ കളിക്കാനെത്തിയത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ന്യൂസിലന്റ് പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് കളിക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നു. സർക്കാറിന്റെ സഹായത്തോടെ പഴുതടച്ച സുരക്ഷ ഒരുക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ന്യൂസിലന്റ് ഗവണ്മെന്റ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, എന്ത് തരത്തിലുള്ള സുരക്ഷാഭീഷണിയാണ് തങ്ങൾക്കുള്ളതെന്ന് വിശദീകരിക്കാൻ ന്യൂസിലന്റ് ക്രിക്കറ്റ് ബോർഡ് തയ്യാറായില്ല. ടീം വൈകാതെ നാട്ടിലേക്ക് മടങ്ങും 


Latest Related News