Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അമേരിക്കയിൽ മോഷണശ്രമത്തിനിടെ വെടിവെപ്പ്, മലയാളി വ്യവസായി കൊല്ലപ്പെട്ടു

November 18, 2021

November 18, 2021

ഡാലസ് : അമേരിക്കൻ നഗരമായ ഡാലസിൽ ഉണ്ടായ വെടിവെപ്പിൽ മലയാളിയായ വ്യവസായി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ സാജൻ മാത്യൂസ് ആണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. ഡാലസിലെ കൗണ്ടി മസ്കിറ്റ് പ്രവിശ്യയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജനെ കടയിൽ അതിക്രമിച്ച് കയറിയ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 

ആക്രമിച്ച വ്യക്തിയുടെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും, മോഷണശ്രമമായിരുന്നു ഉദ്ദേശമെന്നാണ് പ്രാഥമികറിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് ഉടനെത്തിയ പോലീസ് സാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 2005 ൽ കുവൈത്തിൽ നിന്നാണ് സാജൻ കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറിയത്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോട്ടലിൽ നേഴ്സായ മിനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.


Latest Related News