Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സംഗീതസംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

December 29, 2021

December 29, 2021

കോഴിക്കോട് : സിനിമാ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു. ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ക്യാൻസർ ബാധിതനായി കോഴിക്കോട് എം.വി. ആർ കാൻസർ സെന്ററിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. 

പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജ്ജനത്തിന്റെയും മകനായി കണ്ണൂർജില്ലയിലെ കൈതപ്രം ഗ്രാമത്തിലായിരുന്നു ജനനം. തിരുവനന്തപുരം സംഗീതകോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിശ്വനാഥൻ, കളിയാട്ടത്തിലൂടെയാണ് സംഗീതസംവിധാനരംഗത്തേക്ക് കടന്നു വന്നത്. ചിത്രത്തിലെ, 'വേളിക്ക് വെളുപ്പാൻ കാലം' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തിളക്കം, കണ്ണകി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്ക് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാനഅവാർഡും ഇദ്ദേഹത്തെ തേടിയെത്തി.


Latest Related News