Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒടുവില്‍ ജോസഫൈന്‍ രാജിവച്ചു

June 25, 2021

June 25, 2021

കൊച്ചി:വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവച്ചു. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ യുവതിയോട് മോശമായി സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് രാജി. പാര്‍ട്ടി ആവശ്യപ്പെട്ടതോടെയാണ് ജോസഫൈന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്. അധികാര കാലാവധി 11 മാസം കൂടി ബാക്കി നില്‍ക്കുന്നതിനിടെയാണ് രാജി.

കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ജോസഫൈന്‍ ഒരു യുവതിയോട് കയര്‍ത്തു പെരുമാറിയതാണ് വിവാദമായത്. ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിക്കുകയും ആശ്വാസവാക്കുകള്‍ നല്‍കുന്നതിന് പകരം മോശമായി രീതിയില്‍ പെരുമാറുകയുമാണ് ജോസഫൈന്‍ ചെയ്തതെന്നായിരുന്നു ആരോപണം. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികച്ചും ഉത്തരവാദിത്വമില്ലാത്ത തരത്തിലുള്ള പരാമര്‍ശം ആയിരുന്നു എന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇത് വിവാദമായതോടെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയെങ്കിലും പാര്‍ട്ടി നേതാക്കള്‍ വരെ ഇവരെ തള്ളിപ്പറയുകയായിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ജോസഫൈന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ വിമര്‍ശിച്ചത്. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം.

 

 


Latest Related News