Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
സ്വകാര്യ ക്ലിനിക്കുകളിലെ കോവിഡ് പരിശോധനാ ഫലം ഇഹ്തിറാസിൽ കാണിക്കുന്നില്ലെന്ന് പരാതി

January 11, 2022

January 11, 2022

ദോഹ : ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും കോവിഡ് പരിശോധന നടത്തി, പോസിറ്റീവ് ആവുന്നവരുടെ പരിശോധനാ ഫലം ഇഹ്തിറാസ് ആപ്പിൽ ലഭ്യമാവുന്നില്ലെന്ന് പരാതി. പരിശോധന നടത്തിയ വിവരവും ആപ്പിൽ കാണിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. അതേസമയം, പി.എച്ച്.സി.സി വഴി ചെയ്യുന്ന പരിശോധനകളുടെ ഫലം ഉടനടി ലഭ്യമാവുന്നുണ്ട്. 

ഈ പ്രശ്നങ്ങൾ ജനുവരി പത്തോടെ പരിഹരിക്കപ്പെടുമെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാൽ, കോവിഡ് പോസിറ്റീവ് ആയവരുടെ ആപ്പിൽ പോലും ഇപ്പോഴും ഗ്രീൻ സ്റ്റാറ്റസ് തെളിഞ്ഞുനിൽക്കുകയാണ്. പ്രശ്നം ഉടനെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഈ സാങ്കേതിക തകരാറിനെ മുതലെടുത്ത്, രോഗികൾ പുറത്തിറങ്ങി നടക്കാനുള്ള സാധ്യത കൂടുതലാണ്.


Latest Related News