Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം

November 26, 2023

 News_Qatar_Malayalam

November 26, 2023

ന്യൂസ് ഏജൻസി

തെൽഅവീവ് : ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രായേലി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിന് നേരെ  ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.പേര് വെളിപ്പെടുത്താത്ത  യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ നിർമ്മിത ഷഹീദ്-136 ഡ്രോൺ ഉപയോഗിച്ചു വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മാൾട്ട പതാകയുള്ള സി.എം.എ സി.ജി.എം കപ്പലിന് നേരെയാണ് ആക്രമുണ്ടായത്.

പാൻ-അറബ് സാറ്റലൈറ്റ് ചാനലായ അൽ മയാദീനും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.ആക്രമണത്തിന് മുമ്പ്, യു.എ.ഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിന്റെ ട്രാക്കിംഗ് ട്രാൻസ്മിഷൻ നിലച്ചതായി മാരിടൈം സെക്യൂരിറ്റി കമ്പനിയായ ആംബ്രെ അറിയിച്ചു.ഇസ്രയേലിയുമായി ബന്ധമുള്ള കമ്പനിക്ക് കീഴിലുള്ളതാണ് കപ്പലെന്നും ഇതാകാം ആക്രമണത്തിന് കാരണമെന്നും ആംബ്രെ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News