Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ആയുധശേഖരം വർധിപ്പിച്ച് ഇസ്രായേൽ, ഇറാനെ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

December 03, 2021

December 03, 2021

ജറുസലേം : നിലവിൽ കൈവശമുള്ള ആയുധങ്ങൾക്ക് പുറമെ 2.4 ബില്യൺ മുടക്കി ലോക്ക്ഹീഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇസ്രായേൽ ഒരുങ്ങുന്നു. ഇറാനെ ആക്രമിക്കാനാണ് ഈ നീക്കമെന്ന് വൈനെറ്റ് പത്രം റിപ്പോർട്ട് ചെയ്തു. അയേൺ ഡോം മിസൈൽ പ്രതിരോധസിസ്റ്റം വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ് ഇസ്രായേൽ ഹെലികോപ്റ്റർ ശേഖരവും വർധിപ്പിക്കാൻ തീരുമാനിച്ചത്. 

ആണവശേഖരവുമായി ബന്ധപ്പെട്ട് ഇറാനിൽ നിന്ന് വരുന്ന വാർത്തകൾ ഇസ്രയേലിനെ പ്രകോപിപ്പിച്ചു എന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്രതലത്തിൽ ഇറാൻ നടത്തുന്ന ഇടപെടലുകളിൽ ഇസ്രായേലിന് അതൃപ്തിയുണ്ടെന്നും വൈനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിന്റെ മുന്നൊരുക്കം വർധിപ്പിച്ച്, ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ തുനിയുമെന്ന വാർത്തയെ ഗൗരവത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.


Latest Related News