Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫുട്‍ബോൾ ലോകകപ്പ് രണ്ടുവർഷം കൂടുമ്പോൾ നടത്തിയാൽ അഭയാർഥികളുടെ എണ്ണം കുറയുമെന്ന് ഫിഫ പ്രസിഡന്റ്

January 27, 2022

January 27, 2022

ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷത്തെ ഇടവേളകളിൽ നടത്തിയാൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ദാരിദ്ര്യം അവസാനിക്കുമെന്നും, അഭയാർത്ഥികളുടെ എണ്ണം കുറയുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഫുട്ബോളിലെ സൂപ്പർ താരങ്ങളൊക്കെ യൂറോപ്പിൽ മാത്രം പന്തുതട്ടുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും, മറ്റ് ഭൂഖണ്ഡങ്ങളിലെ കാൽപന്ത് പ്രേമികൾക്കും ഇവരുടെ കളി കാണാൻ അവസരം ലഭിക്കണമെന്നും ഇൻഫാന്റിനോ പറഞ്ഞു. ലോകകപ്പ് രണ്ട് വർഷത്തിൽ ഒരിക്കൽ നടന്നാൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രസിഡന്റ് നിരീക്ഷിച്ചു. ലോകരാജ്യങ്ങളുടെ അനുകമ്പയും സംഭാവനകളും മാത്രമല്ല, അവസരങ്ങളും ആഫ്രിക്കൻ രാജ്യങ്ങൾക്ക് വേണമെന്നും അദ്ദേഹം വാദിച്ചു. സൗദി അറേബ്യൻ ഫുട്‍ബോൾ ഫെഡറേഷനാണ് രണ്ട് വർഷത്തിൽ ഒരിക്കൽ ലോകകപ്പ് വേണമെന്ന ആശയം മുന്നോട്ട് വെച്ചത്. പല രാജ്യങ്ങളും ഈ നീക്കത്തിന് പിന്തുണ അറിയിച്ചെങ്കിലും, താരങ്ങളിൽ ബഹുഭൂരിഭാഗവും ഈ നീക്കത്തിന് എതിരാണ്. 

ഇൻഫന്റിനോ നടത്തിയ പ്രഖ്യാപനത്തെയും സോഷ്യൽ മീഡിയയിലൂടെ താരങ്ങളും മാധ്യമപ്രവർത്തകരും പരിഹസിച്ചു. നിരവധി അഭയാർത്ഥികളുമായി താൻ അഭിമുഖം നടത്തിയിട്ടുണ്ടെന്നും, ലോകകപ്പ് കാണാൻ കഴിയാത്തതാണ് തങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവരിലൊരാളും പറഞ്ഞിട്ടില്ല എന്നാണ് മാധ്യമപ്രവർത്തകനായ ആൻഡ്രു സ്‌റ്റോഹ്ലീൻ അഭിപ്രായപ്പെട്ടത്. യൂറോപ്പ്യൻ ക്ലബുകളിൽ പന്തുതട്ടുന്ന ആഫ്രിക്കൻ താരങ്ങളും ഫിഫ പ്രസിഡന്റിന്റെ നിരീക്ഷണത്തെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. നാല് വർഷത്തിൽ ഒരിക്കൽ കളിക്കുന്ന, സവിശേഷമായ ടൂർണമെന്റാണ് ലോകകപ്പെന്നും, ഇടയ്ക്കിടെ കളിച്ചാൽ അതിന്റെ പ്രഭ കുറയുമെന്നുമാണ് പി.എസ്.ജിയുടെ ഫ്രഞ്ച് താരം എംബാപ്പെ വിഷയത്തിൽ പ്രതികരിച്ചത്.


Latest Related News