Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ലൈബ അബ്ദുല്‍ ബാസിതിന് ഖത്തറിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം

August 09, 2022

August 09, 2022

ദോഹ: കുറഞ്ഞ പ്രായത്തില്‍ ഇംഗ്ലീഷ് നോവല്‍ പരമ്പര എഴുതി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച മലയാളി എഴുത്തുകാരി ലൈബ അബ്ദുല്‍ ബാസിതിനെഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ആദരിച്ചു..അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യൻ എംബസിയിലേക്ക് വിളിച്ചുവരുത്തിയാണ് ലൈബക്ക് 'അംബാസഡര്‍ ഫലകം' നല്‍കി ആദരിച്ചത്. മാതാപിതാക്കളായ അബ്ദുല്‍ ബാസിതും തസ്നിം അബ്ദുല്‍ ബാസിതും ലൈബക്കൊപ്പമുണ്ടായിരുന്നു.

 'ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി' എന്നപേരില്‍ മൂന്ന് പരമ്പരകളിലായി എഴുതിയ പുസ്തകം ലൈബ അംബാസഡര്‍ക്ക് സമ്മാനിച്ചുലൈബയുടെ എഴുത്ത് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അംബാസിഡർ ലൈബക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.ഇംഗ്ലീഷിലെഴുതിയ നോവല്‍ പരമ്പരകൾ അറബിയിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യണമെന്ന് ഉപദേശിച്ച അംബാസഡര്‍, ലൈബയെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ അഭിമാനമെന്നും വിശേഷിപ്പിച്ചു.

കുട്ടികളുടെ ഫിക്ഷനുമായി ബന്ധപ്പെട്ട ഒരു ഫാന്റസി സ്റ്റോറിയായ “ഓർഡർ ഓഫ് ദി ഗാലക്സി” എന്ന മൂന്ന് പുസ്തക പരമ്പരയാണ് ലൈബ പ്രസിദ്ധീകരിച്ചത്.  ഈ പരമ്പരയിലെ ആദ്യ പുസ്തകം “ദി വാർ ഫോർ ദി സ്റ്റോളൺ ബോയ്” എന്ന പേരിൽ ആമസോണും പിന്നീട് ലുലു ഓൺലൈനും പ്രസിദ്ധീകരിച്ചു.

രണ്ടാമത്തെ പുസ്തകം “ദി സ്നോഫ്ലേക്ക് ഓഫ് ലൈഫ്” റോം ആസ്ഥാനമായുള്ള തവാസുൽ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ചു. ഇന്ത്യ ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷൻസ് പരമ്പരയിലെ അവസാന പുസ്തകം “ദി ബുക്ക് ഓഫ് ലെജൻഡ്സ്” പുറത്തിറക്കിയത്.

10 വയസ്സും 164 ദിവസവും പ്രായത്തില്‍ മൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ പരമ്പര പ്രസിദ്ധീകരിച്ചാണ് ലൈബ ഗിന്നസില്‍ ഇടം പിടിച്ചത്.12 വയസ്സും 295 ദിവസവും തികയുന്നതിന് മുമ്പ് മൂന്ന് നോവലുകൾ എഴുതിയ സൗദി അറേബ്യയുടെ റിതാജ് ഹുസൈൻ അൽഹാസ്മിയുടെ റെക്കോർഡാണ് ലൈബ അബ്ദുൾ ബാസിത് മറികടന്നത്.

മാഹി പെരിങ്ങാടി സ്വദേശി അബ്ദുൾ ബാസിത്തിന്റെയും തസ്‌നീം മുഹമ്മദിന്റെയും മകളാണ്.ദോഹയിലെ ഒലീവിയ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ആറാം ക്ലാസുകാരിയാണ് ലൈബ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News